Headlines

Politics

പി വി അൻവറിനെ സ്വാഗതം ചെയ്ത ഇഖ്ബാൽ മുണ്ടേരിക്കെതിരെ നടപടി വേണ്ടെന്ന് മുസ്ലിം ലീഗ്

പി വി അൻവറിനെ സ്വാഗതം ചെയ്ത ഇഖ്ബാൽ മുണ്ടേരിക്കെതിരെ നടപടി വേണ്ടെന്ന് മുസ്ലിം ലീഗ്

മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരിക്കെതിരെ നടപടി വേണ്ടെന്ന് മുസ്ലിം ലീഗ് തീരുമാനിച്ചു. പി വി അൻവറിനെ സ്വാഗതം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇഖ്ബാൽ മുണ്ടേരിയുടെ വിശദീകരണം തൃപ്തികരമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം ആണ് നടപടി വേണ്ടെന്ന നിലപാട് എടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഇക്ബാൽ മുണ്ടേരിയോട് വിശദീകരണം തേടിയിരുന്നു. സ്വാഗതം ചെയ്തുകൊണ്ടുള്ള നിലപാടല്ല എടുത്തതെന്നും, ഇടതുപക്ഷ സർക്കാരിനെതിരായുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കൽ മാത്രമാണ് ചെയ്തതെന്നുമാണ് ഇക്ബാലിന്റെ വിശദീകരണം. പാർട്ടി ആവശ്യപ്പെട്ട പ്രകാരം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

പി വി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നായിരുന്നു ഇക്ബാൽ മുണ്ടേരിയുടെ ഫേസ്ബുക് പോസ്റ്റ്. നാടിൻ്റെ നന്മക്ക് വേണ്ടി ഒരുമിച്ച് പോരാടാമെന്നും അദ്ദേഹം പി വി അൻവറിനോട് പറഞ്ഞു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ലീഗ് നേതാക്കളടക്കം പ്രതികരണവുമായി എത്തിയതിനെ തുടർന്നാണ് ഇക്ബാൽ മുണ്ടേരി പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

Story Highlights: Muslim League decides not to take action against Iqbal Munderi for welcoming PV Anwar on Facebook

More Headlines

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ; ചരിത്ര വിജയം നേടി കമ്മ്യൂണിസ്റ്റ് പാർട്ടി
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഇഡി
പിവി അൻവർ എംഎൽഎ പരസ്യപ്രസ്താവന താൽക്കാലികമായി നിർത്തി; പാർട്ടിയിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി
ഷിരൂർ ദൗത്യം: ഈശ്വർ മാൽപെ മടങ്ങിവരുമെന്ന് പ്രതീക്ഷ; സമരമുന്നറിയിപ്പുമായി ലോറി ഉടമകൾ
ഇ.എം.എസിനേയും പി.വി അന്‍വറിനേയും താരതമ്യപ്പെടുത്തരുതെന്ന് എ.എ റഹീം എംപി
അന്നയുടെ മരണം: നിർമല സീതാരാമന്റെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് അച്ഛൻ
അന്ന സെബാസ്റ്റ്യന്റെ മരണം: വിചിത്ര പരാമർശവുമായി നിർമല സീതാരാമൻ; ദൈവത്തെ ആശ്രയിക്കണമെന്ന് മന്ത്രി
പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എ വിജയരാഘവൻ
കെജ്രിവാളിനെതിരെ തിരിക്കാൻ ശ്രമം; അനുഭവങ്ങൾ തുറന്നുപറഞ്ഞ് മനീഷ് സിസോദിയ

Related posts

Leave a Reply

Required fields are marked *