സ്പീക്കർ എ.എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്

നിവ ലേഖകൻ

Muslim League criticizes Speaker AN Shamseer

സർക്കാരിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കർക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. സ്പീക്കർ എ. എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനമാണ് മുസ്ലിം ലീഗ് ഉന്നയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്പീക്കർ വിവാദങ്ങളിൽ നിന്നും മാറി നിൽക്കേണ്ട ആളാണെന്നും റഫറിയായി നിൽക്കേണ്ട ആളാണെന്നും സലാം അഭിപ്രായപ്പെട്ടു. കളിക്കളത്തിൽ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാൻ നോക്കുകയാണ് സ്പീക്കർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോഴുള്ളത് കഴിവുകെട്ട ആഭ്യന്തരമാണെന്ന് പിഎംഎ സലാം വിമർശിച്ചു.

ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാൺ ഷംസീർ പറഞ്ഞതുപോലെ പ്രധാനപ്പെട്ട സംഘടനയുടെ കയ്യിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണം മുഴുവൻ വന്നിട്ടും എഡിജിപിയെ മാറ്റാത്തത് വിമർശനവിധേയമാക്കി. മടിയിൽ കനം ഉള്ളതുകൊണ്ട് തന്നെയാണ് വഴിയിൽ ഭയക്കുന്നതെന്നും സലാം കുറ്റപ്പെടുത്തി.

ആർഎസ്എസ് നേതാവുമായി എഡിജിപി എം ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ രംഗത്തെത്തിയിരുന്നു. ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കർ പറഞ്ഞു. കൂടിക്കാഴ്ചയിൽ അപാകതയില്ലെന്നുമായിരുന്നു ഷംസീറിന്റെ പ്രതികരണം.

  ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം; ഹൈക്കോടതി വിശദീകരണം തേടി

ഇതിന് പിന്നാലെയാണ് വിമർശനവുമായി മുസ്ലിം ലീഗ് എത്തിയത്.

Story Highlights: Muslim League leader PMA Salam criticizes Speaker AN Shamseer for justifying government actions and ADGP’s meeting with RSS leader

Related Posts
കെ.ടി. ജലീലിന് മനോനില തെറ്റി, ചികിത്സ നൽകണം; യൂത്ത് ലീഗ്
youth league

പി.കെ. ഫിറോസിനെതിരായ കെ.ടി. ജലീലിന്റെ ആരോപണങ്ങളിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി Read more

പ്രിയങ്ക ഗാന്ധി മറ്റന്നാൾ മുതൽ വയനാട്ടിൽ; ലീഗ് ആസ്ഥാനവും സന്ദർശിക്കും
Priyanka Gandhi Wayanad

പ്രിയങ്ക ഗാന്ധി മറ്റന്നാൾ മുതൽ വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും. ഏകദേശം ഒരാഴ്ചയോളം Read more

  തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സി.പി.ഐ.എം; സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം
രാഹുലിന് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെന്ന് എം.വി. ജയരാജൻ
Rahul Mamkootathil Criticism

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ രംഗത്ത്. ഗൂഗിൾ പേയിലൂടെ Read more

ഡിജിറ്റൽ മീഡിയ സെൽ വിവാദം: വി.ഡി സതീശനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ
digital media cell

കോൺഗ്രസിൽ ഡിജിറ്റൽ മീഡിയ സെല്ലിനെ ചൊല്ലി വിവാദം പുകയുന്നു. വി.ഡി സതീശൻ ഡിജിറ്റൽ Read more

മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം നഷ്ടമായി; രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Kerala political criticism

മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം നഷ്ടമായെന്നും അതിനാൽ അദ്ദേഹം സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്നും രമേശ് Read more

പാർട്ടി ലെവി അടക്കാത്തവർക്ക് സീറ്റില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ കർശന നിലപാടുമായി മുസ്ലിം ലീഗ്
Party Levy

പാർട്ടി ലെവി കുടിശ്ശിക വരുത്തിയവർക്കും ബാഫഖി തങ്ങൾ സെൻ്റർ നിർമ്മാണത്തിന് ഓണറേറിയം നൽകാത്ത Read more

കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി
Riyas Thachampara

കോൺഗ്രസ് വിട്ട് സി.പി.ഐ.എമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനുള്ളിൽ കോൺഗ്രസിലേക്ക് തന്നെ Read more

  ഡൽഹിയിലെ ലീഗ് ആസ്ഥാനത്ത് സിഎച്ച് മുഹമ്മദ് കോയയുടെ പേരില് മുറിയില്ല; എംകെ മുനീര് പരാതി നല്കി
മന്ത്രിമാര്ക്കും എംഎല്എമാര്ക്കുമെതിരായ പരാമര്ശത്തില് ഉറച്ച് ബഹാവുദ്ദീന് നദ്വി
Bahavudheen Nadvi remarks

മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി സമസ്ത ഇകെ വിഭാഗം നേതാവ് ബഹാവുദ്ദീൻ Read more

ഇരട്ട വോട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; സിപിഐഎമ്മിന് ബിജെപി വക്കാലത്തെന്ന് ടി സിദ്ദിഖ്
Double Vote Allegations

വയനാട് കൽപ്പറ്റയിൽ ഇരട്ട വോട്ടുണ്ടെന്ന ആരോപണം ടി സിദ്ദിഖ് എംഎൽഎ നിഷേധിച്ചു. സി.പി.ഐ.എം Read more

ഗൃഹസമ്പർക്കം 10 ദിവസം കൂടി നീട്ടി; വിവാദത്തിൽ ബൽറാമിന് പിന്തുണയുമായി കെപിസിസി അധ്യക്ഷൻ
KPCC house visit

കെപിസിസി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടി 10 ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. പരിപാടി Read more

Leave a Comment