3-Second Slideshow

പിആർ വർക്കുകൾ കൊണ്ട് രക്ഷപ്പെടാനാകില്ല; പിണറായിക്കെതിരെ കെ. മുരളീധരൻ

Pinarayi Vijayan

പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾ സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണെന്നും പി. ആർ വർക്കുകൾ കൊണ്ട് അധികാരത്തിൽ എത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് പറയാൻ അസാമാന്യ തൊലിക്കട്ടി വേണമെന്നും 2001 ലെ തിരഞ്ഞെടുപ്പ് ഫലം 2026 ൽ ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുപ്പക്കാരെ മദ്യത്തിനും മയക്കുമരുന്നിനും കഞ്ചാവിനും അടിമപ്പെടുത്തുന്ന നയമാണ് സർക്കാരിന്റേതെന്നും ഡ്രഗ് മാഫിയയെ നിയന്ത്രിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്നും മുരളീധരൻ ആരോപിച്ചു. ഇത്തരമൊരു സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാൻ ജനം അനുവദിക്കില്ലെന്നും പിആർ വർക്ക് കൊണ്ട് രക്ഷപ്പെടാൻ ആകില്ലെന്ന് പിണറായിക്ക് വൈകാതെ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർട്ടപ്പ് അംഗീകാരങ്ങൾ കാശിറക്കി നടത്തുന്ന പിആർ വർക്കാണെന്നും സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെന്നും കോടതിക്ക് മുന്നിൽ കുറ്റക്കാരനായ വ്യക്തിയെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. സ്റ്റാർട്ടപ്പിന് സഹായിച്ചത് ശിവശങ്കർ എന്ന് മുഖ്യമന്ത്രി പറയുന്നതിലൂടെ സ്വർണ്ണ കടത്തിലെ മുഖ്യമന്ത്രിയുടെ പങ്കാണ് ബലപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളി വർഗ്ഗത്തിന് പകരം മുതലാളിത്തത്തിനെ പുൽകുന്ന സർക്കാറായി പിണറായി മാറിയിരിക്കുന്നുവെന്നും മുരളീധരൻ വിമർശിച്ചു. മുഖ്യമന്ത്രി കോൺഗ്രസിനെ മതേതരത്വവും ജനാധിപത്യവും പഠിപ്പിക്കേണ്ടതില്ലെന്നും മോദി സർക്കാർ ഫാസിസ്റ്റ് അല്ല എന്ന് പറഞ്ഞ ഏക സർക്കാരാണ് പിണറായി സർക്കാരെന്നും മുരളീധരൻ പറഞ്ഞു.

  മുനമ്പം വിഷയത്തിൽ സിപിഐഎം ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി

യുഡിഎഫിന് ഭയാശങ്കകൾ ഇല്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ പാർട്ടി രേഖയ്ക്കാണ് മുൻഗണന നൽകുന്നതെന്നും എന്നാൽ നടക്കാത്ത സ്വപ്നങ്ങളുടെ റിപ്പോർട്ട് ഉണ്ടാക്കി മുഖ്യമന്ത്രിയെക്കൊണ്ട് വായിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി സെക്രട്ടറിയെ നോക്കുകുത്തിയാക്കി ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിച്ച പിണറായി, സമ്മേളനത്തെ കൈക്കലാക്കിയെന്നും കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണിതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും കൈയുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നും അദ്ദേഹം ആവർത്തിച്ചു.

Story Highlights: K. Muraleedharan criticizes Pinarayi Vijayan’s government, alleging reliance on PR and failure to address drug menace.

  ആർ.എസ്.എസ് ഭീഷണിക്ക് കോൺഗ്രസ് വഴങ്ങില്ല: വി ഡി സതീശൻ
Related Posts
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പി.വി. അൻവറിന്റെ നീക്കങ്ങൾ കോൺഗ്രസിന് തലവേദനയാകുമോ?
Nilambur by-election

പി.വി. അൻവറിന്റെ രാഷ്ട്രീയ നീക്കങ്ങൾ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെല്ലുവിളിയുയർത്തുന്നു. യു.ഡി.എഫിൽ ഇടം Read more

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
Pope Francis death

ലോക സമാധാനത്തിന്റെയും മാനവികതയുടെയും വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ Read more

യുഡിഎഫ് പ്രവേശനം: തൃണമൂൽ കോൺഗ്രസ് നിർണായക ചർച്ചയ്ക്ക് ഒരുങ്ങുന്നു
Trinamool Congress UDF

തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച നിർണായക ചർച്ച 23ന് തിരുവനന്തപുരത്ത് നടക്കും. Read more

നിലമ്പൂരിൽ ഇടതിന് അനുകൂല സാഹചര്യമെന്ന് എളമരം കരീം
Nilambur politics

നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് സിപിഐഎം നേതാവ് എളമരം കരീം. മികച്ച Read more

ക്രിസ്ത്യൻ ഭവന സന്ദർശനം രാഷ്ട്രീയമാക്കരുത്: എം ടി രമേശ്
M T Ramesh

ക്രിസ്ത്യൻ ഭവനങ്ങളിലേക്കുള്ള ബിജെപി നേതാക്കളുടെ സന്ദർശനം രാഷ്ട്രീയ പ്രചാരണമാക്കരുതെന്ന് എം ടി രമേശ്. Read more

ഈസ്റ്റർ: പ്രത്യാശയുടെയും നവീകരണത്തിന്റെയും സന്ദേശം – മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Easter message

ഈസ്റ്റർ ദുഃഖത്തിനപ്പുറം സന്തോഷത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പീഡാനുഭവങ്ങൾക്കും Read more

  സിഎംആർഎൽ - എക്സാലോജിക് കരാർ: കുറ്റകൃത്യമായി പരിഗണിക്കാൻ തെളിവുണ്ടെന്ന് കോടതി
എം.വി ഗോവിന്ദൻ ബിജെപിക്കെതിരെ രൂക്ഷ വിമർശനം
M.V. Govindan

യു.ഡി.എഫിന് സ്ഥാനാർത്ഥി ക്ഷാമമില്ലെന്നും ജയിക്കേണ്ടത് അനിവാര്യമാണെന്നും എം.വി. ഗോവിന്ദൻ. വഖഫ് നിയമഭേദഗതി ന്യൂനപക്ഷ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വി.എസ്. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പി.വി. അൻവർ
Nilambur bypoll

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്ന് പി.വി. അൻവർ ആവശ്യപ്പെട്ടു. Read more

ഹെഡ്ഗേവാർ റോഡ്: കോൺഗ്രസ്-ലീഗ് പിന്തുണയെന്ന് എം.എസ്. കുമാർ
Hedgewar Road

തിരുവനന്തപുരം നഗരസഭാ പരിധിയിലെ റോഡിന് ഹെഡ്ഗേവാർ റോഡ് എന്ന് പേരിട്ടതിന് കോൺഗ്രസും മുസ്ലിം Read more

മുനമ്പം വിഷയത്തിൽ സിപിഐഎം ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി
Munambam Waqf issue

മുനമ്പം വിഷയത്തിൽ സിപിഐഎമ്മിന്റെ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. Read more

Leave a Comment