3-Second Slideshow

മുനമ്പം സമരസമിതി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

നിവ ലേഖകൻ

Munambam land dispute

**എറണാകുളം◾:** മുനമ്പം ഭൂമി സമരവുമായി ബന്ധപ്പെട്ട് മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിന് ശേഷം 15 അംഗ സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ തീയതി അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് മുനമ്പം സമരസമിതി വ്യക്തമാക്കി. മൂന്നാഴ്ചക്കുള്ളിൽ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഉറപ്പ് നൽകിയിട്ടുണ്ട്. ഈ നിയമം കൊണ്ട് തങ്ങൾക്ക് പ്രയോജനമുണ്ടാകുമെന്നും മുനമ്പം ജനതയുടെ സമരം പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി അനുകൂലമായ നിലപാട് ഉണ്ടാകുമെന്നും മുനമ്പം സമരസമിതി പ്രതിനിധി സിജി ട്വന്റി ഫോറിനോട് പറഞ്ഞു.

ഖഫ് ഭേദഗതി ബില്ല് പാസ്സായതോടെ മുനമ്പത്തെ പ്രശ്നം പരിഹരിച്ചെന്നാണ് കേരളത്തിലെ ബിജെപി നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞത്. എന്നാൽ, കിരൺ റിജിജുവിന്റെ പ്രസ്താവന ബിജെപിയെയും മുനമ്പം ജനതയെയും പ്രതിസന്ധിയിലാക്കി. ഭൂമി പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സിറോ മലബാർ സഭ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ മുനമ്പത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും വിഷയത്തിൽ ക്രിയാത്മകമായി ഇടപെടണമെന്നും സിറോ മലബാർ സഭ വക്താവ് ആന്റണി വടക്കേക്കര കൂട്ടിച്ചേർത്തു.

  കോടിയേരി സ്മാരക വനിതാ ടി20 ക്രിക്കറ്റ്: ട്രിവാൻഡ്രം റോയൽസ് ടീമിനെ പ്രഖ്യാപിച്ചു

ഏറെ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയെ കാണാൻ പോകുന്നതെന്നും സമരസമിതി വ്യക്തമാക്കി. അതേസമയം, മുനമ്പം ഭൂ സമരം 186 ദിവസത്തിലേക്ക് കടന്നു. പ്രശ്ന പരിഹാരം നീണ്ടു പോയാൽ മൂന്നാംഘട്ട സമരത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുനമ്പം ജനത.

Story Highlights: The Munambam Samara Samithi will meet with Prime Minister Narendra Modi after Easter to discuss concerns regarding the Munambam land issue.

Related Posts
ഗവർണറുടെ വാഹനം അപകടത്തിൽപ്പെട്ടു
Governor Car Accident

കൊട്ടാരക്കരയിൽ വെച്ച് ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്നും Read more

കൊല്ലം പൂരത്തിൽ ഹെഡ്ഗേവാർ ചിത്രം; കേസെടുത്തു
Kollam Pooram

കൊല്ലം പൂരത്തിനിടെ കുടമാറ്റത്തിൽ ആർ.എസ്.എസ്. നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിനെതിരെ കേസെടുത്തു. തിരുവിതാംകൂർ-കൊച്ചി Read more

ആശാ വർക്കേഴ്സ് സമരം: ഹൈക്കോടതി ഇടപെടുന്നില്ല
Asha workers strike

ആശാ വർക്കേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി ഇടപെടുന്നില്ല. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് Read more

മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിനും ബിജെപിക്കുമെതിരെ മന്ത്രി പി. രാജീവ്
Munambam land issue

മുനമ്പം ഭൂമി പ്രശ്നത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ബിജെപിയെയും മന്ത്രി പി. Read more

കേരളത്തിൽ ഉഷ്ണതരംഗം രൂക്ഷം: 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala heatwave

കേരളത്തിൽ ഉഷ്ണതരംഗത്തിന്റെ കാഠിന്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. Read more

സിഎംആർഎൽ-എക്സാലോജിക് കേസ്: കള്ളപ്പണ നിയമപ്രകാരം അന്വേഷണം വേണമെന്ന് ഇഡി
CMRL-Exalogic case

സിഎംആർഎൽ - എക്സാലോജിക് മാസപ്പടി ഇടപാട് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് Read more

കോട്ടയം: അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും
Kottayam Suicide

കോട്ടയം നീർക്കാട് അഭിഭാഷക ജിസ്മോളും രണ്ട് മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ Read more

  കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കബഡി താരം പൊന്നാനിയിൽ പിടിയിൽ
മുനമ്പം വിഷയത്തിൽ ബിജെപിയെ വിമർശിച്ച് സിപിഐഎം
Munambam land issue

മുനമ്പം ഭൂമി പ്രശ്നത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ Read more

അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
Alappuzha Murder

ആലപ്പുഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ വനജ (52) Read more