ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. എറണാകുളം സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത് സർക്കാർ വിലക്കി.
ആഭ്യന്തര വകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് ഈ തീരുമാനം. അപ്പീൽ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടലുണ്ടായത്.
ഹൈക്കോടതിയെ സമീപിക്കേണ്ടെന്ന് അന്വേഷണ സംഘത്തിന് നിർദേശം നൽകി. മുൻകൂർ ജാമ്യത്തിനെതിരെയുള്ള അപ്പീൽ ഹർജി തയ്യാറാക്കിയിരുന്നെങ്കിലും സർക്കാരിന്റെ ഇടപെടൽ മൂലം അത് നടപ്പിലാക്കിയില്ല.
മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ മുകേഷ് പ്രതികരിച്ചത് സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കുമെന്നാണ്. വൈകിയാണെങ്കിലും സത്യം തെളിയുമെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 26-ന് ഒരു നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേർക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Story Highlights: Government decides not to appeal against Mukesh’s anticipatory bail in rape case