Headlines

Education

ഐ. എച്ച്. ആര്‍. ഡി എഞ്ചിനീയറിംഗ് കോളേജുകളിൽ എം.ടെക് കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു.

എം.ടെക് കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: ഐ. എച്ച്. ആര്‍. ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ്  കോളേജുകളിൽ എം.ടെക് കോഴ്‌സുകളിലെ സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, എറണാകുളം (04842575370, 8547005097), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍ (04792454125, 8547005032,), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി (04762665935, 8547005036,), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേര്‍ത്തല (04782552714,8547005038,), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (04692678983, 8547005034,) എന്നിവിടങ്ങളിലാണ് അപേക്ഷകൾ ക്ഷണിച്ചത്.

കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ www.ihrd.kerala.gov.in/mtech എന്ന വെബ്‌സൈറ്റിലൂടെയോ  ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ ആറിന് വൈകിട്ട് നാല് മണി.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 600 രൂപ (എസ്.സി/എസ്.ടിക്ക് 300രൂപ) രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ ഓണ്‍ലൈനായി ഒക്ടോബര്‍ എട്ടിന് വൈകിട്ട് നാല് മണിക്ക് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിവരങ്ങള്‍  www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Story Highlight : MTech admission started at IHRD colleges.

More Headlines

കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പിന് ഒരുങ്ങി ജർമനി: വിദേശ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ
പാഴ്‌വസ്തുക്കളിൽ നിന്ന് ഭീമൻ ആമ ശില്പം: പുഷ്പകണ്ടം സ്കൂളിന്റെ അത്ഭുത സൃഷ്ടി
റെയില്‍വേയില്‍ ഗ്രാജുവേറ്റുകള്‍ക്ക് 8,113 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം
ഒബിസി വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഓവർസീസ് സ്കോളർഷിപ്പ്; അപേക്ഷിക്കാം

Related posts