എം.ടി. വാസുദേവൻ നായരെ സന്ദർശിച്ച് മന്ത്രിമാർ; ആരോഗ്യനില ഗുരുതരമായി തുടരുന്നു

നിവ ലേഖകൻ

MT Vasudevan Nair health

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന പ്രമുഖ കഥാകൃത്ത് എം.ടി. വാസുദേവൻ നായരെ സന്ദർശിച്ച് മന്ത്രിമാരായ എ.കെ. ശശീന്ദ്രനും പി.എ. മുഹമ്മദ് റിയാസും എത്തി. കേരളത്തിന്റെ മഹാനായ എഴുത്തുകാരനായ എം.ടി. വാസുദേവൻ നായർ സാഹിത്യ മേഖലയിൽ പുതിയ ഉണർവും വഴിത്തിരിവും സൃഷ്ടിച്ച വ്യക്തിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ള് നമുക്ക് ലഭിക്കാനുണ്ടെന്നും, എം.ടി.യെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന അദ്ദേഹത്തെ രക്ഷിക്കുമെന്നും പൂർണ ആരോഗ്യവാനായി തിരിച്ചു വരുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ എം.എൻ. കാരശ്ശേരിയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

ഈ മാസം 15-ാം തീയതിയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് എം.ടി. വാസുദേവൻ നായരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം അബോധാവസ്ഥയിലാണ്. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സകൾ നടത്തുന്നത്. ഏറ്റവും വിദഗ്ധമായ ചികിത്സയാണ് അദ്ദേഹത്തിന് നൽകുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കാർഡിയോളജി ഡോക്ടറായ രഘുറാമാണ് അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരിക്കുന്നത്. എം.ടി.യെ വെന്റിലേറ്ററിലേക്ക് മാറ്റുന്ന കാര്യത്തിൽ കുടുംബം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

  കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; ശക്തമായ നടപടിയാവശ്യപ്പെട്ട് വി.എം.സുധീരൻ

Story Highlights: Ministers AK Saseendran and PA Muhammad Riyas visit critically ill author MT Vasudevan Nair at Kozhikode hospital

Related Posts
അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു
Abu Dhabi Sakthi Awards

അബുദാബി ശക്തി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ 39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു. സാഹിത്യരംഗത്തെ Read more

ജാക്സ് സ്പാരോയായി ജോണി ഡെപ്പ്; മാഡ്രിഡിലെ ആശുപത്രിയിൽ കുട്ടികളുമായി സംവദിച്ച് താരം
Johnny Depp Jack Sparrow

ജോണി ഡെപ്പ് തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മാഡ്രിഡിലെ നിനോ ജീസസ് യൂണിവേഴ്സിറ്റി Read more

വി.മധുസൂദനൻ നായർക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം
Sahithya Parishad Award

വി.മധുസൂദനൻ നായർക്ക് 2024-ലെ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭാവനാ പുരസ്കാരം. Read more

മന്ത്രിമാരുടെ പ്രകടനത്തിൽ സിപിഐഎം അതൃപ്തി
CPIM Report

രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാരുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് സി.പി.ഐ.എം. സംഘടനാ Read more

എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം പത്മവിഭൂഷൺ
Padma Vibhushan

പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. ഡിസംബർ 25-ന് Read more

പ്രമുഖ മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
S Jayachandran Nair

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ (85) ബംഗളൂരുവിൽ അന്തരിച്ചു. കലാകൗമുദി, Read more

എം.ടി വാസുദേവന് നായരുടെ മരണം: അനുശോചനം അറിയിച്ചവര്ക്ക് മകള് അശ്വതി നന്ദി പറഞ്ഞു
MT Vasudevan Nair daughter thanks

എം.ടി വാസുദേവന് നായരുടെ മരണത്തില് അനുശോചനം അറിയിച്ചവര്ക്കും ചികിത്സാ സമയത്ത് കൂടെ നിന്നവര്ക്കും Read more

മലയാളത്തിന്റെ മഹാമൗനം: എം.ടി. വാസുദേവൻ നായർക്ക് വിട
MT Vasudevan Nair death

മലയാള സാഹിത്യത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട് സിതാരയിൽ നിന്ന് Read more

Leave a Comment