പുതിയ ഭാരവാഹി പട്ടിക ഒരു സമീകൃത ടീമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ട്വന്റി ഫോറിനോട് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ മികച്ച പ്രകടനം നടത്തിയ ജില്ലാ അധ്യക്ഷൻമാർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. കൂടാതെ പാർട്ടിയിലേക്ക് പുതുതായി എത്തിയവർക്ക് അവസരം നൽകിയിട്ടുണ്ട്. എല്ലാ സാമുദായിക വിഭാഗങ്ങളെയും പരിഗണിച്ച് കൊണ്ടുള്ള ഒരു ലിസ്റ്റ് കൂടിയാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നേതാക്കളെ മാറ്റുന്നത് പതിവാണെന്നും എം ടി രമേശ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ടീമിലെ 50 ശതമാനം ആളുകൾ ഇപ്പോളും ഈ ടീമിൽ ഉണ്ട്. പഴയതും പുതിയതുമായ ആളുകൾ ഒരുമിച്ചുള്ള ഒരു സമീകൃത ലിസ്റ്റാണ് ഇത്. ബിജെപിയിൽ ജനറൽ സെക്രട്ടറിമാർ വൈസ് പ്രസിഡന്റുമാരാകുന്നതും തിരിച്ചാകുന്നതും സാധാരണമാണ്. സ്ഥാനങ്ങൾ മാറിയാലും എല്ലാവരും ഒരു ടീമായിരിക്കും. പുതിയ ആളുകൾക്ക് അവസരം കൊടുക്കുമ്പോൾ, മറ്റുള്ളവർക്ക് മറ്റുചില ചുമതലകൾ നൽകുകയാണ് ചെയ്യുന്നത്. ഈ മാറ്റങ്ങൾ പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനാപരമായ കാര്യങ്ങൾ പാർട്ടിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അറിയാവുന്നതാണ്. ഭാരവാഹികൾ ആകാൻ കഴിയുന്ന ആളുകൾക്ക് ബിജെപിയിൽ ഒരു നിശ്ചിത പരിധിയുണ്ട്. നിലവിൽ പാർട്ടിയിൽ യാതൊരു അസ്വാരസ്യവുമില്ല. ചില ആളുകൾ പിന്നോട്ട് പോവുകയും ചിലർ മുന്നോട്ട് വരികയും ചെയ്യുന്നത് പാർട്ടിക്കകത്തുള്ള സ്വാഭാവികമായ പ്രക്രിയകളാണ്. ആർക്കെങ്കിലും അതൃപ്തിയുണ്ടെന്നോ ഭിന്നതയുണ്ടെന്നോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായ താൽപര്യങ്ങൾക്കല്ല പാർട്ടിയിൽ പ്രാധാന്യം നൽകുന്നത്. ഒരു ടീമായി ഒന്നിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർക്കെങ്കിലും ഭിന്നതയുണ്ടെങ്കിൽ അത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ഇത്തവണത്തേത് യുവത്വം നിറഞ്ഞ ഭാരവാഹി പട്ടികയാണ്. മുൻ സംസ്ഥാന അധ്യക്ഷന്മാരുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു എം ടി രമേശിന്റെ മറുപടി. വികസിത കേരളം സാക്ഷാത്കരിക്കുകയാണ് പുതിയ ടീമിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : ‘Organizational changes won’t affect party functioning’, M.T. Ramesh
സംഘടനാപരമായ മാറ്റങ്ങൾ പാർട്ടി പ്രവർത്തനത്തെ ബാധിക്കില്ലെന്ന് എം.ടി. രമേശ് വ്യക്തമാക്കി. പുതിയ ടീം ഒരുപോലെ യോജിച്ച് പോകുന്ന ടീമാണെന്നും എല്ലാ വിഭാഗക്കാരെയും പരിഗണിച്ച് കൊണ്ടുള്ള ലിസ്റ്റ് ആണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവത്വത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഒരു ഭാരവാഹി പട്ടികയാണ് ഇത്തവണത്തേതെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.
Story Highlights: സംഘടനാപരമായ മാറ്റങ്ങൾ പാർട്ടി പ്രവർത്തനത്തെ ബാധിക്കില്ലെന്ന് എം.ടി. രമേശ്.