കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ എംഎസ്എഫിന്റെ ‘ആലിംഗന ക്യാമ്പയിൻ’

Anjana

drug abuse

കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് എംഎസ്എഫ് രംഗത്ത്. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ‘ആലിംഗന ക്യാമ്പയിൻ’ എന്ന പേരിൽ സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അറിയിച്ചു. പുതിയ അധ്യയന വർഷാരംഭത്തോടെയാകും ഈ പരിപാടികൾ ആരംഭിക്കുക. ലഹരി ഉപയോഗത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുക വഴി മാത്രമേ ലഹരിയുടെ ലഭ്യത കുറയ്ക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 8547525356 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ലഹരിയുടെ ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുമെന്നും വിവരങ്ങൾ പോലീസുമായി പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും റെയിൽവെ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം സർക്കാർ നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കേരളം ലഹരി പാർട്ടികളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരി സംഘങ്ങൾ വിഹരിക്കുന്നുണ്ടെന്നും കോഴിക്കോട് വിദ്യാർത്ഥിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. എസ്എഫ്ഐക്കെതിരെയും വി.ഡി. സതീശൻ രംഗത്തെത്തി. എസ്എഫ്ഐക്ക് അമിത സ്വാധീനമുള്ള ഇടങ്ങളിൽ അവർ ലഹരി ഏജന്റുമാരായി മാറുന്നുവെന്നും നിരവധി കേസുകളിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതികളാണെന്നും അദ്ദേഹം ആരോപിച്ചു. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം ലഹരി വിതരണം ചെയ്യുന്നവരെയും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  പൾസർ സുനി വീണ്ടും കുഴപ്പത്തിൽ; ഹോട്ടലിൽ അതിക്രമം, ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

ആശാ വർക്കർമാരുടെ സമരം സ്ത്രീകൾ നടത്തുന്ന നിലനിൽപ്പിനായുള്ള സമരമാണെന്നും അത് അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന് തീവ്ര വലതുപക്ഷ – മുതലാളിത്വ മനോഭാവമാണുള്ളതെന്നും സമരക്കാർക്കൊപ്പം യുഡിഎഫ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് എസ്എഫ്ഐ മറുപടി നൽകി. ഏത് സംഭവത്തെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് വ്യക്തമാക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

ഡേറ്റയൊന്നുമില്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രസ്താവന നടത്തുന്നതെന്നും എസ്എഫ്ഐയെ തകർക്കുക എന്നത് വലതുപക്ഷ അജണ്ടയാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഈ അജണ്ടയുടെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും എസ്എഫ്ഐ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് കെഎസ്‌യു നേതാക്കൾക്ക് ഉപദേശം നൽകുകയായിരുന്നുവെന്നും എസ്എഫ്ഐ പറഞ്ഞു. ഏതൊക്കെ ലഹരി കേസുകളിലാണ് കെഎസ്‌യു നേതാക്കൾ പിടിക്കപ്പെട്ടതെന്നും അവരുടെ ക്യാമ്പിൽ തമ്മിലടി നടന്ന സാഹചര്യം വരെയുണ്ടായെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടി.

ഇത്തരം പ്രസ്താവനകൾ തുടർന്നാൽ പ്രതിപക്ഷ നേതാവിനെ വിദ്യാർത്ഥികൾ മണ്ടനായി കാണുമെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. എല്ലാ വിദ്യാർത്ഥി സംഘടനകളും ലഹരിക്കെതിരായ പോരാട്ടത്തിൽ ഒന്നിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

  കൊല്ലത്ത് 19കാരൻ 45കാരനെ വെട്ടിക്കൊന്നു

Story Highlights: MSF launches campaign against drug abuse among children in Kerala.

Related Posts
പിണറായിക്ക് പ്രായപരിധിയിൽ ഇളവ് നൽകാൻ സിപിഎം
Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകാൻ സി.പി.എം. അടുത്ത തെരഞ്ഞെടുപ്പിൽ പിണറായിയെ Read more

വിദർഭയ്ക്ക് മൂന്നാം രഞ്ജി കിരീടം; കേരളത്തെ മറികടന്ന് വിജയം
Ranji Trophy

കേരളവുമായുള്ള ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സിലെ ലീഡിന്റെ ബലത്തിൽ വിദർഭ Read more

മയക്കുമരുന്ന് മാഫിയയ്ക്ക് പിന്നിൽ മതതീവ്രവാദികളെന്ന് കെ. സുരേന്ദ്രൻ
drug trafficking

കേരളത്തിലെ മയക്കുമരുന്ന് വ്യാപനത്തിന് പിന്നിൽ മതതീവ്രവാദ സംഘടനകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

ആശാ വർക്കർമാരുടെ സമരവേദിയിൽ സുരേഷ് ഗോപി എംപി
Asha Workers Protest

സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണയുമായി സുരേഷ് ഗോപി എംപി സമരവേദിയിലെത്തി. കേന്ദ്ര Read more

ഒറ്റപ്പാലം വിദ്യാർത്ഥി മർദ്ദനം: സാജന്റെ നില ഗുരുതരം, പ്രതി ജാമ്യത്തിൽ
Otappalam Student Attack

ഒറ്റപ്പാലത്ത് സഹപാഠിയുടെ മർദ്ദനത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സാജന്റെ നില ഗുരുതരം. Read more

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Kerala Rain

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത Read more

  സിനിമാ സമരം: ഫെഫ്കയുടെ പിന്തുണ തേടി നിർമ്മാതാക്കൾ
കണ്ണൂരിൽ കർഷകനെ കൊന്ന കാട്ടുപന്നിയെ നാട്ടുകാർ കൊന്നു
Wild Boar Attack

കണ്ണൂർ മുതിയങ്ങ വയലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പാനൂർ സ്വദേശി ശ്രീധരനാണ് Read more

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നാളെ ആരംഭിക്കും
SSLC Exam

നാളെയാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ആരംഭിക്കുന്നത്. 4,26,990 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. എസ്എസ്എൽസി പരീക്ഷയുടെ Read more

ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ശക്തമായ നിലപാട് സ്വീകരിക്കുന്നു: എം.ബി. രാജേഷ്
drug abuse

ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി കേരളം മുന്നോട്ട്. യുവജന-വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോടെ സമഗ്ര Read more

കണ്ണൂരിൽ കർഷകനെ കാട്ടുപന്നി കൊന്നു; മന്ത്രി അനുശോചനം രേഖപ്പെടുത്തി
Wild Boar Attack

കണ്ണൂർ പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ Read more

Leave a Comment