ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ്. ധോണി ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാര ജേതാവായി ധോണി മാറി. 43 വയസും 280 ദിവസവുമാണ് ധോണിയുടെ പ്രായം. 11 വർഷം പഴക്കമുള്ള പ്രവീൺ ടാംബെയുടെ റെക്കോർഡാണ് ധോണി മറികടന്നത്.
ലീഗിന്റെ ചരിത്രത്തിൽ 43-ാം വയസ്സിൽ പ്ലെയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കളിക്കാരനെന്ന നേട്ടവും ധോണി സ്വന്തമാക്കി. 2014-ൽ കെകെആറിനെതിരെ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടുമ്പോൾ ടാംബെക്ക് 42 വയസ്സും 208 ദിവസവുമായിരുന്നു പ്രായം. രാജസ്ഥാൻ റോയൽസ് താരമായിരുന്നു അന്ന് ടാംബെ.
വെറും 11 പന്തിൽ നിന്ന് 26 റൺസ് നേടിയാണ് ധോണി ചെന്നൈയെ വിജയത്തിലെത്തിച്ചത്. സംഘാടകരുടെ തീരുമാനത്തോട് ധോണി പൂർണമായും യോജിച്ചില്ലെങ്കിലും, ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റെക്കോർഡുകളിലൊന്നാണ് ഇത്. ഐ പി എൽ ചരിത്രത്തില് ഈ അവാര്ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ധോണി മാറി.
Story Highlights: MS Dhoni became the oldest player to win the Player of the Match award in IPL history at the age of 43 years and 280 days.