Headlines

Health, National

ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചു; കേന്ദ്രം അതീവജാഗ്രതയിൽ

ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചു; കേന്ദ്രം അതീവജാഗ്രതയിൽ

കേന്ദ്ര ആരോഗ്യ മന്ത്രാലയം അതീവജാഗ്രതയിലാണ്. ഇന്ത്യയിൽ എം പോക്‌സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് രാജ്യത്ത് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സാഹചര്യം വിലയിരുത്താൻ കേന്ദ്ര സർക്കാർ ഉന്നതതല യോഗം ചേരും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ യുവാവിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2022 ജൂലൈ മുതൽ രാജ്യത്ത് റിപ്പോർട്ടു ചെയ്യുന്ന ക്ലേഡ് 2 വൈറസാണ് യുവാവിൽ കണ്ടെത്തിയത്. ക്ലേഡ് 1 വൈറസ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

Story Highlights: Mpox confirmed in India, Centre issues safety advisory to states

More Headlines

മലപ്പുറത്ത് എം പോക്‌സ് സംശയം: 38കാരൻ ചികിത്സയിൽ
മലപ്പുറം നിപ: 175 പേർ സമ്പർക്ക പട്ടികയിൽ, 74 ആരോഗ്യ പ്രവർത്തകർ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
മോട്ടറോള എഡ്ജ് 50 നിയോ: മികച്ച സവിശേഷതകളോടെ ഇന്ത്യൻ വിപണിയിൽ
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക്
മലപ്പുറം നിപ: മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരത്തിൽ പങ്കെടുത്ത സഹപാഠികൾ നിരീക്ഷണത്തിൽ; ബംഗളൂരു ജാഗ്രതയ...
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Related posts

Leave a Reply

Required fields are marked *