മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ

Anjana

Mpox Kerala Malappuram

മലപ്പുറം ജില്ലയിൽ എം പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളം കനത്ത ജാഗ്രതയിലാണ്. രോഗിയുമായി സമ്പർക്കമുണ്ടായ മുപ്പതോളം പേരെ കണ്ടെത്തി, ഇതിൽ ആറുപേർ വിദേശത്താണ്. സംസ്ഥാനത്തുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുന്നു. സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി മലപ്പുറത്തെത്തി. ഇന്ന് ജില്ലയിൽ ജനപ്രതിനിധികളുടെ യോഗം ചേരും, മന്ത്രി വീണാ ജോർജ് പങ്കെടുക്കും.

ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2022-ൽ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിരുന്നു.

Story Highlights: Kerala on high alert after Mpox case confirmed in Malappuram district

Leave a Comment