കേന്ദ്രസർക്കാർ വ്യക്തിവിവരങ്ങൾ ചോർത്തുന്നുവെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ

മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിതു പട്വാരി കേന്ദ്രസർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. തൻ്റെ വ്യക്തിവിവരങ്ങൾ ചോർത്തുന്നുവെന്ന പരാതിയാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാർ സ്പോൺസർ ചെയ്ത സ്പൈവെയർ ആക്രമണം തൻ്റെ ഫോണിലെ വിവരങ്ങൾ ചോർത്താൻ നടന്നുവെന്നാണ് ആരോപണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതുസംബന്ധിച്ച് ഭോപ്പാലിലെ അഡീഷണൽ ഡി. ജി. പിക്ക് പട്വാരി പരാതി നൽകിയിട്ടുണ്ട്.

ജൂലൈ ഒൻപതിന് പട്വാരിയുടെ ഐഫോണിൽ ആപ്പിൾ കമ്പനിയിൽ നിന്നുള്ള സന്ദേശം എത്തിയതാണ് ഈ ആരോപണത്തിന് കാരണമായത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് പട്വാരി ആരോപിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി അകെസി വേണുഗോപാൽ ഇതേ ആരോപണം ഉന്നയിച്ച് ദിവസങ്ങൾക്കകമാണ് മധ്യപ്രദേശ് പിസിസി അധ്യക്ഷനും സമാന ആരോപണവുമായി രംഗത്ത് വന്നത്.

150 ലധികം രാജ്യങ്ങളിലെ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സ്പൈവെയർ ആക്രമണം സംബന്ധിച്ച് ആപ്പിൾ കമ്പനി അറിയിപ്പ് നൽകിയിരുന്നു. ഇതേ കാര്യമാണ് പട്വാരി തൻ്റെ പരാതിയിലും ചൂണ്ടിക്കാട്ടുന്നത്. തൻ്റെ മൊബൈൽ ഫോൺ ലക്ഷ്യമിട്ട് സ്പൈവെയർ ആക്രമണം നടന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ മധ്യപ്രദേശിലെ സൈബർ വിങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts
പുടിന്റെ വിരുന്നിൽ പങ്കെടുത്തതിൽ തരൂരിന് അതൃപ്തി; ഹൈക്കമാൻഡിന് അതൃപ്തി
Shashi Tharoor Putin dinner

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ Read more

പ്രമുഖനായ നേതാവിനെ കോൺഗ്രസ് പുറത്താക്കി; സി.പി.ഐ.എമ്മിനെതിരെ വിമർശനവുമായി ചാണ്ടി ഉമ്മൻ
Rahul Mamkoottathil controversy

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയതിനെ ചാണ്ടി ഉമ്മൻ വിമർശിച്ചു. സി.പി.ഐ.എമ്മിനെതിരെയും അദ്ദേഹം ആരോപണങ്ങൾ Read more

രാഹുൽ പുറത്ത്; ‘വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്’; ആരോപണവുമായി പി. സരിൻ
Rahul Mamkoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ സി.പി.ഐ.എം നേതാവ് പി. സരിൻ Read more

രാഹുലിനെ പുറത്താക്കിയതിൽ അഭിമാനമെന്ന് വി.ഡി. സതീശൻ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം
VD Satheesan

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയിൽ തങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ടെന്ന് വി.ഡി. സതീശൻ Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ടി ജലീൽ; കോൺഗ്രസിനും ലീഗിനുമെതിരെ വിമർശനം
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് Read more

രാഹുലിനെ പുറത്താക്കിയത് സ്ത്രീപക്ഷ നിലപാട്: സന്ദീപ് വാര്യർ
Rahul Mankoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി Read more

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Rahul Mankootathil Expelled

ബാലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസി അനുമതിയോടെ; സണ്ണി ജോസഫ്
Rahul Mankootathil expelled

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടെയാണെന്ന് Read more

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; കെ.സി. വേണുഗോപാലിന്റെ പ്രതികരണം ഇങ്ങനെ
Rahul Mankootathil expelled

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീഴുന്നു
Rahul Mamkootathil

ലൈംഗികാരോപണ വിവാദത്തിൽപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ Read more