ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ പിന്തുടർന്ന് ശല്യം ചെയ്തതിന് പുതിയ വകുപ്പ് ചുമത്തിയതായി കേരള പോലീസ് അറിയിച്ചു. BNS 78 ആണ് പുതുതായി ചുമത്തിയ വകുപ്പ്. നേരത്തെ BNS 75, IT ആക്ട് 67 എന്നീ വകുപ്പുകൾ ചുമത്തിയിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സെൻട്രൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.
ഹണി റോസ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചുമത്തിയത്. കഴിഞ്ഞയാഴ്ച ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയും രണ്ട് ആൾ ജാമ്യവും എന്നീ സ്വാഭാവിക ഉപാധികളോടെയാണ് ജാമ്യം.
ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയത് ദ്വയാർത്ഥ പ്രയോഗമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Story Highlights: Kerala Police filed more cases against Boby Chemmannur based on the complaint filed by actress Honey Rose.