മൂവാറ്റുപുഴ◾: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഒന്നര വർഷത്തിനു ശേഷം ഗൾഫിൽ നിന്നും പിടികൂടി നാട്ടിലെത്തിച്ചു. 2022ൽ മൂവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച ശേഷം സുഹൈൽ എന്നയാൾ ഗൾഫിലേക്ക് കടക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസ്, ഇന്റർപോളിന്റെ സഹായത്തോടെയാണ് പ്രതിയെ അബുദാബിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് അന്വേഷണവും നടപടിക്രമങ്ങളും പൂർത്തിയാക്കിയത്. മൂവാറ്റുപുഴ ഇന്സ്പെക്ടര് ബേസില് തോമസ്, എസ് ഐ മാരായ എം.പി.ദിലീപ് കുമാര്, എം.എം.ഉബൈസ്, സീനിയര് സിവില് പോലീസ് ഓഫീസര് ധനേഷ് ബി നായര് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വിദേശത്തുനിന്നും കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചത്. കേസിൽ 2023ൽ മൂവാറ്റുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
പ്രതി ഒളിവിൽ പോയതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ ഓപ്പൺ എൻഡഡ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി ഒന്നര വർഷത്തിനു ശേഷം പിടിയിലായത്.
Story Highlights: A suspect who fled to the Gulf after assaulting a minor girl in Moovattupuzha was apprehended after a year and a half with Interpol’s assistance.