ഭീകരവാദം ഉൾപ്പെടെയുള്ള ഗുരുതര വിഷയങ്ങളിൽ ഇരട്ടത്താപ്പ് കാണിക്കുന്നവർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമർശനം ഉന്നയിച്ചു. കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലെ ക്ലോസ്ഡ് പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെയും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിനെയും നേരിടാൻ ഒറ്റക്കെട്ടായി നിൽക്കാനും ശക്തമായി സഹകരിക്കാനും മോദി രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
യുവാക്കൾക്കിടയിൽ സമൂലപരിഷ്കാരവാദം തടയാൻ സജീവമായ നടപടികൾ സ്വീകരിക്കണമെന്നും ഭീകരതയ്ക്കെതിരായ യു.എൻ ഉടമ്പടി അംഗീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. നയതന്ത്രത്തെയും സംഭാഷണത്തെയുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നും യുദ്ധത്തെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ആവർത്തിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി. സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം വേണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു. ഇന്ത്യ എന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് എപ്പോഴും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് കൂട്ടായ്മയിലെ ഇന്ത്യ-റഷ്യ സഹകരണത്തെ തങ്ങൾ വിലമതിക്കുന്നതായി പുടിൻ പ്രതികരിച്ചു.
Story Highlights: PM Modi criticizes double standards on terrorism at BRICS Summit, calls for united action
Thinker Pedia Hi there to all, for the reason that I am genuinely keen of reading this website’s post to be updated on a regular basis. It carries pleasant stuff.