പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സിവിൽ കോഡ്’ എന്ന ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചു. സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഈ നയങ്ങൾക്കെതിരെ കടുത്ത എതിർപ്പ് ഉയർത്തുന്നതിനിടെയാണ് പ്രധാനമന്ത്രി തന്റെ നിലപാട് ആവർത്തിച്ചത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞതായി മോദി അവകാശപ്പെട്ടു. സർക്കാരിന്റെ നയങ്ങളും പദ്ധതികളും രാജ്യത്തിൻ്റെ ഐക്യത്തിൽ ഊന്നിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ ഭരണഘടന പൂർണമായി നടപ്പാക്കാൻ തനിക്ക് കഴിഞ്ഞതായും മോദി സൂചിപ്പിച്ചു.
ഗുജറാത്തിലെ കെവാഡിയയിൽ സ്ഥിതി ചെയ്യുന്ന സർദാർ പട്ടേലിന്റെ ഏകതാ പ്രതിമയിൽ നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി. തുടർന്ന് ഏകതാ പ്രതിജ്ഞ ചൊല്ലിയ പ്രധാനമന്ത്രി, വിവിധ സേനാ വിഭാഗങ്ങൾ നടത്തിയ രാഷ്ട്രീയ ഏകത ദിവസ് പരേഡ് വീക്ഷിക്കുകയും ചെയ്തു.
Story Highlights: Prime Minister Narendra Modi reaffirms commitment to ‘One Nation, One Election, One Civil Code’ policy