പശ്ചിമേഷ്യ സംഘർഷം: ഇസ്രയേൽ പ്രധാനമന്ത്രിയുമായി മോദി ചർച്ച നടത്തി

Anjana

Modi Netanyahu Middle East conflict

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ലോകത്ത് ഭീകരവാദത്തിന് സ്ഥാനമില്ലെന്ന് മോദി വ്യക്തമാക്കി. സംഘർഷം ഒഴിവാക്കേണ്ടതും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ ചർച്ച നടന്നത്. ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതികൾക്ക് നേരെയും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഈമാസം മൂന്ന് തവണയാണ് ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയത്. ശത്രു എവിടെ ആയാലും ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ലെബനനിൽ ഇസ്രയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ദിവസം തന്നെയായിരുന്നു ഹൂതികൾ വിമാനത്താവളം ആക്രമിച്ചത്.

Story Highlights: PM Modi discusses Middle East conflict with Israeli PM Netanyahu, condemns terrorism and calls for de-escalation

Leave a Comment