“പാർട്ടിയോഗങ്ങളില് അഭിപ്രായങ്ങൾ വ്യക്തമാക്കാം എന്നാൽ പരസ്യ പ്രസ്താവനകൾ പാടില്ല. കോണ്ഗ്രസിന്റെ ശീലങ്ങള് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി കെ.മുരളീധരന് എം.പി.
താനുൾപ്പെടെ എല്ലാവർക്കും അച്ചടക്ക നടപടി ബാധകമാണ്. കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽ ജാമറുകൾ വെയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ട ശ്രമത്തിനു പകരം പിന്നിൽ നിന്നും പാര വെയ്ക്കുന്നവരെ പാർട്ടിക്ക് ആവശ്യമില്ല. വട്ടിയൂർക്കാവ് സ്ഥാനാർത്ഥിക്ക് നേരിടേണ്ടി വന്ന അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച് കൊണ്ട് പോകാൻ അദ്ദേഹത്തിന് സാധിക്കും.
കെ.കരുണാകരന് ശേഷം അക്കാര്യത്തിലുള്ള കഴിവ് പിണറായിക്കാണെന്നും മുരളീധരന് വ്യക്തമാക്കി.
ഇന്നലെ വരെ പയറ്റിയ ആയുധംകൊണ്ട് സിപിഎമ്മിനെയും ബിജെപിയെയും നേരിടാനാൻ കഴിയില്ല. അതിന് മൂർച്ഛയുള്ള ആയുധം തന്നെ വേണം. ഒരുമിച്ച് നിൽക്കണം. സജീവമായി പ്രവർത്തിക്കുന്ന പാർട്ടി ഭാരവാഹികൾ ഉണ്ടാവണം.
പറയുന്നതിനു പിന്തുണ നൽകാനും കയ്യടിക്കാനും ആളുണ്ടാവുകയും എന്നാൽ വോട്ട് ചെയ്യുമ്പോൾ അത് ഇതില്ലാത്തതുമാണ് പാർട്ടിയിലെ അവസ്ഥ.
അതിനു മാറ്റമുണ്ടാകണമെന്നും മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്ത് ജില്ല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story highlight : Mobile jammers should be set up in Congress camps says K Muraleedharan.