ഇ പി ജയരാജനെ യുഡിഎഫിലേക്ക് ക്ഷണിച്ച് എം എം ഹസൻ; പാലക്കാട്ടേക്ക് പുറപ്പെട്ട് ഇ പി

Anjana

EP Jayarajan UDF invitation

യുഡിഎഫ് കൺവീനർ എം എം ഹസൻ ഇ പി ജയരാജനെ പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിച്ചു. ഇടതുപക്ഷത്തു നിന്നും ഇ.പി അല്ല ഏത് പി പി വന്നാലും യുഡിഎഫ് ആലോചിക്കുമെന്നും, ഇ പി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോൾ ആലോചിക്കാമെന്നും എം എം ഹസൻ പ്രതികരിച്ചു. ഇ.പി ജയരാജൻ മുറിവേറ്റ സിംഹമാണെന്നും, പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നും ഹസൻ അഭിപ്രായപ്പെട്ടു.

വിവാദങ്ങള്‍ക്കിടെ സരിനായി വോട്ട് തേടാൻ ഇ പി ജയരാജന്‍ പാലക്കാടേക്ക് പുറപ്പെട്ടു. ആരെന്ത് ശ്രമിച്ചാലും സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വൈകീട്ട് 5 മണിക്ക് സ്റ്റേഡിയം ഗൗണ്ടിനോട് ചേര്‍ന്നുള്ള പൊതു വേദിയിലാണ് പരിപാടി നടക്കുന്നത്. ഇപിയുടെ ആത്മകഥയില്‍ സ്വാതന്ത്ര സ്ഥാനാര്‍ഥി ഡോ പി സരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇ പി ജയരാജന്‍ തന്റെ ആത്മകഥയില്‍ അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷയില്‍ ആയിരുന്നു സരിന്‍ എന്നും, അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയതെന്നും അദ്ദേഹം കുറിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാന്‍ എന്നും, സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Story Highlights: UDF Convener MM Hassan indirectly invites EP Jayarajan to UDF, sparking political controversy

Leave a Comment