ചൂരൽമല-മുണ്ടക്കൈ ഭക്ഷ്യക്കിറ്റ് വിവാദം: റവന്യൂ മന്ത്രിക്കെതിരെ ടി സിദ്ദിഖ് എംഎൽഎ

Anjana

Chooral Mala-Mundakkai food kit controversy

ചൂരൽമല-മുണ്ടക്കൈ ദുരിതബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ എഡിഎമ്മിന്റെ പ്രസ്താവന മലർന്ന് കിടന്ന് തുപ്പുന്ന രീതിയിലുള്ളതാണെന്ന് ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ച്ന്യായീകരിച്ച് ഏറ്റുപറയുന്നത് റവന്യൂ മന്ത്രി കെ രാജൻ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനു ശേഷം ജനപ്രതിനിധികൾ ഒരു പ്രവർത്തനത്തിലും ഇടപെട്ടിട്ടില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

2018-ലെ അരിചാക്കുകൾ എങ്ങനെ ഗോഡൗണിൽ എത്തിയെന്നും ക്വാളിറ്റി പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഉണ്ടോയെന്നും സിദ്ദിഖ് ചോദിച്ചു. ദുരിതബാധിതർക്കായി സന്നദ്ധ സംഘടനകൾ നൽകിയ ഭക്ഷ്യധാന്യങ്ങൾ മുഴുവൻ പാതിരിപ്പാലത്തും കൈനാട്ടിരിയിലും ഉപയോഗശൂന്യമായി കെട്ടികിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി പറയുന്നത് കിറ്റിൽ അരി മാത്രമാണ് നൽകിയതെന്നാണെങ്കിലും പരിപ്പും മറ്റ് സാധനങ്ങളും ഇതിനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത സിദ്ദിഖ്, കുറ്റം ചെയ്ത ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കണമെന്നും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംയുക്ത നിയമസഭാ സമിതി ഈ സംഭവം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ച് ജനങ്ങളോട് മറുപടി പറയണമെന്നും, ക്വാളിറ്റി ഓഫീസർമാർ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും, കൈനാട്ടിലെ ഗോഡൗൺ തുറന്നു പരിശോധിക്കണമെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എംഎൽഎ റവന്യൂ മന്ത്രി കെ രാജനോട് ആവശ്യപ്പെട്ടു.

Story Highlights: T Siddique MLA criticizes ADM’s statement on food kit issue, demands action against officials and investigation

Leave a Comment