കാണാതായ മലപ്പുറം സ്വദേശി വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി

നിവ ലേഖകൻ

Missing groom Malappuram found Ooty

മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ആറ് ദിവസത്തിന് ശേഷം ഊട്ടിയിൽ നിന്ന് കണ്ടെത്തി. മലപ്പുറം എസ്പി അറിയിച്ചതനുസരിച്ച് വിഷ്ണുജിത്ത് സുരക്ഷിതനാണ്. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്നാട് പൊലീസും സഹായിച്ചുവെന്നും എസ്പി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ രാത്രി കുനൂരിൽ വച്ച് ഫോൺ ഓണായിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് ഊട്ടിയിലേക്ക് പോവുകയും യുവാവിനെ കണ്ടെത്തുകയുമായിരുന്നു. മകനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അമ്മ ജയ പ്രതികരിച്ചു.

ഈ മാസം നാലിനാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതായത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി.

ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല.

  വടകരയിൽ ഉറങ്ങിക്കിടന്ന 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു.

Story Highlights: Missing groom-to-be from Malappuram found safe in Ooty after six days

Related Posts
സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ
Mother commits suicide

മലപ്പുറം എടപ്പാളിൽ സെറിബ്രൽ പാൾസി ബാധിച്ച മകളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് Read more

ബത്തേരി കവർച്ച കേസ്: അഞ്ച് പേർ കൂടി അറസ്റ്റിൽ, ആകെ പിടിയിലായവർ ഏഴ്
Bathery robbery case

ബത്തേരിയിൽ ദേശീയപാതയിൽ വാഹനം തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ Read more

  തമിഴ്നാട്ടിലെ വോട്ടർപട്ടിക: സർക്കാർ സുപ്രീംകോടതിയിൽ
പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇനി പോൽ ആപ്പ് വഴി പരാതി നൽകാം
Kerala Police Pol App

കേരള പോലീസിൽ ഇനി ഓൺലൈനായും പരാതി നൽകാം. ഇതിനായി പോൽ ആപ്പ് ഉപയോഗിക്കാം. Read more

തമിഴ്നാട്ടിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; ലെസ്ബിയൻ പങ്കാളികൾ അറസ്റ്റിൽ
baby murder case

തമിഴ്നാട്ടിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീയും അവരുടെ Read more

മലപ്പുറത്ത് വൻ തീപിടുത്തം; ആളുകളെ രക്ഷപ്പെടുത്തി
Malappuram fire accident

മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. Read more

വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ കാണാനില്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Venjaramoodu missing case

തിരുവനന്തപുരം വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാതായി. കൊല്ലം അയത്തിൽ സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. Read more

ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; കൊള്ളപ്പലിശക്കാരൻ പിടിയിൽ
Guruvayur businessman suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. Read more

  വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ കാണാനില്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; എസ്പിക്ക് എതിരെ പരാതി നൽകിയ എസ്ഐ രാജി വെച്ചു
SI Resigns

മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയിൽ എസ്പി സുജിത്ത് ദാസിനെതിരെ പരാതി Read more

വർക്കല ട്രെയിൻ സംഭവം: പ്രതിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷർട്ടിട്ടയാളെ തേടി പോലീസ്
Varkala train incident

വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട പ്രതിയെ കീഴ്പ്പെടുത്തിയ വ്യക്തിയുടെ ചിത്രം റെയിൽവേ Read more

അങ്കമാലിയിൽ പേരക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്റ്റിൽ
Angamaly kids murder

അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള പേരക്കുഞ്ഞിനെ അമ്മൂമ്മ കൊലപ്പെടുത്തിയ സംഭവം. മാനസിക വിഭ്രാന്തിയെ Read more

Leave a Comment