കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായി തീവ്ര തിരച്ചിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

നിവ ലേഖകൻ

Missing girl Thiruvananthapuram

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിക്കായുള്ള തിരച്ചിൽ തീവ്രമായി തുടരുകയാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുന്നു. ബൈപ്പാസ് പ്രദേശത്താണ് പ്രധാനമായും പരിശോധന നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊതുപ്രവർത്തകരും തിരച്ചിൽ സംഘങ്ങൾക്കൊപ്പം ചേർന്ന് പൊലീസിനെ സഹായിക്കുന്നുണ്ട്. പെൺകുട്ടിയെ കണ്ടെത്താനായി അസമിലേക്കുള്ള ട്രെയിനിൽ നടത്തിയ പരിശോധന ഫലം കണ്ടില്ല. നാല് പൊലീസ് ഉദ്യോഗസ്ഥർ ട്രെയിനിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കോയമ്പത്തൂർ വരെയുള്ള പരിശോധനയിലും കുട്ടിയെ കാണാനായില്ല. ഇതോടെ തിരുവനന്തപുരം നഗരത്തിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. കഴക്കൂട്ടം മുതൽ തിരുവനന്തപുരം സെൻട്രൽ വരെയുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 15 കിലോമീറ്റർ ചുറ്റളവിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കുട്ടി നടന്നു പോകുന്നതിന്റെ വിവിധ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ചാക്ക ഭാഗത്തേക്ക് കുട്ടി സഞ്ചരിക്കുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497960113 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Story Highlights: Search intensifies for missing 13-year-old girl in Thiruvananthapuram, police examining CCTV footage

Related Posts
ജയ്പൂരിൽ യുവതിയുടെ 50,000 രൂപയുടെ കെട്ട് മോഷണം പോയ സംഭവം സിസിടിവിയിൽ
Jaipur theft case

ജയ്പൂരിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയുടെ 50,000 രൂപയുടെ കെട്ട് മോഷണം പോയ സംഭവം Read more

തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
elderly woman attacked

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. Read more

രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Thiruvananthapuram traffic control

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ Read more

തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
LDF manifesto

തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. "തലസ്ഥാന നഗരം സന്തോഷ നഗരം" എന്നതാണ് Read more

ബ്രഹ്മോസ് മിസൈൽ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം; സുപ്രീം കോടതിയുടെ അനുമതി
BrahMos missile unit

ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം ലഭിക്കും. ഇതിനായി നെട്ടുകാൽത്തേരി തുറന്ന Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം: കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത കേസിൽ ഫ്ലാറ്റ് കെയർടേക്കറുടെ Read more

തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഹരിസംഘത്തിൻ്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Drug gang attack

തിരുവനന്തപുരത്ത് കഠിനംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ബന്ധുക്കൾക്കും ലഹരിസംഘത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റു. പത്തിലധികം Read more

രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്കെതിരായ കേസിൽ കൂടുതൽ തെളിവുകൾ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ചു. Read more

മെഡിക്കൽ കോളേജ് ഡയാലിസിസ് വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം; സുരക്ഷ വർദ്ധിപ്പിക്കാൻ പ്രിൻസിപ്പൽ
medical college attack

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡയാലിസിസ് വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. നൈറ്റ് ഡ്യൂട്ടിക്കിടെ Read more

ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിവെപ്പ്; എസ്എച്ച്ഒയ്ക്ക് നേരെ ആക്രമണ ശ്രമം
Kappa case accused

തിരുവനന്തപുരം ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ എസ് എച്ച് ഒ വെടിയുതിർത്തു. Read more

Leave a Comment