കാണാതായ പതിമൂന്നുകാരിയെ 37 മണിക്കൂറിനുശേഷം വിശാഖപട്ടണത്ത് കണ്ടെത്തി

നിവ ലേഖകൻ

Missing girl found Visakhapatnam

കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ 37 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്ടെത്തി. ട്വന്റിഫോർ അഭ്യർത്ഥന പ്രകാരം മലയാളി സമാജം പ്രവർത്തകർ ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ മാതാപിതാക്കൾ നേരിട്ടെത്തി ഏറ്റെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അസം സ്വദേശിയുടെ മകൾ വീടുവിട്ടിറങ്ങിയത്. സഹോദരിയുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചതിന്റെ വിഷമത്തിലായിരുന്നു ഇത്. തമ്പാനൂരിൽ നിന്ന് ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ യാത്ര തുടങ്ങിയ കുട്ടി നാഗർകോവിൽ വരെ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലായി.

പിന്നീട് ചെന്നൈ എഗ്മോറിൽ ഇറങ്ങി ട്രെയിൻ മാറി കയറുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ വിശാഖപട്ടണം വാൾട്ടെയർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്. ക്ഷീണിതയായി ബെർത്തിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ അവരുടെ കുട്ടിയാണെന്ന് അവകാശപ്പെട്ടെങ്കിലും മലയാളികൾ വിശ്വസിച്ചില്ല.

  കുരുന്നെഴുത്തുകളുടെ സമാഹാരം പ്രകാശിപ്പിച്ചു

ഫോട്ടോയും വസ്ത്രവും താരതമ്യം ചെയ്ത് കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം ആർപിഎഫിനെ വിവരമറിയിച്ചു. വെള്ളം മാത്രം കുടിച്ച് വിശപ്പ് പിടിച്ചുനിർത്തിയ കുട്ടി കഴിക്കാൻ ചോദിച്ചത് ഏറ്റവും ഇഷ്ടപ്പെട്ട ബിരിയാണിയായിരുന്നു. വീഡിയോ കോൾ വഴി വീട്ടുകാർ കുട്ടിയുമായി സംസാരിക്കുകയും ചെയ്തു.

Story Highlights: 13-year-old girl from Thiruvananthapuram found in Visakhapatnam after 37-hour search

Related Posts
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Thiruvananthapuram traffic restrictions

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ മെയ് 1, 2 തീയതികളിൽ Read more

പോത്തൻകോട് കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം
Pothencode Murder

പോത്തൻകോട്ട് യുവാവിനെ കൊലപ്പെടുത്തി കാലുകൾ വെട്ടിയെറിഞ്ഞ കേസിലെ 11 പ്രതികൾക്കും ജീവപര്യന്തം തടവ്. Read more

  പത്തൊമ്പതുകാരിയെ പീഡിപ്പിച്ചു; സേവാഭാരതി മുൻ ഭാരവാഹി അറസ്റ്റിൽ
വിശാഖപട്ടണത്ത് ക്ഷേത്ര മതിൽ തകർന്ന് എട്ട് മരണം; നാല് പേർക്ക് ഗുരുതര പരിക്ക്
Simhachalam temple wall collapse

വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിൽ മതിൽ തകർന്ന് എട്ട് പേർ മരിച്ചു. നാല് പേർക്ക് Read more

നന്ദൻകോട് കൂട്ടക്കൊലക്കേസ്: വിധി മേയ് 6ന്
Nanthancode murder case

നന്ദൻകോട് കൂട്ടക്കൊലക്കേസിൽ മേയ് 6ന് വിധി പ്രഖ്യാപിക്കും. ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് Read more

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; 21 പേർ രക്ഷപ്പെട്ടു
Muthalappozhi boat accident

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് 21 പേർ രക്ഷപ്പെട്ടു. ശക്തമായ തിരമാലയിൽപ്പെട്ടാണ് Read more

മുഖ്യമന്ത്രിയുടെ ഓഫീസിനും രാജ്ഭവനും ബോംബ് ഭീഷണി
bomb threat

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും രാജ്ഭവനിലേക്കും ബോംബ് ഭീഷണി സന്ദേശം. പൊലീസ് കമ്മീഷണർക്ക് Read more

വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു
electrocution accident

തിരുവനന്തപുരം വട്ടവിളയിൽ മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സലിം (63) എന്നയാൾ മരിച്ചു. ഇരുമ്പ് Read more

  പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
എക്സൈസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണ ശ്രമം; തിരുവനന്തപുരത്ത് പരാതി
attack on excise officer

തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. മുൻപ് ലഹരിമരുന്ന് കേസിൽ Read more

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി; സുരക്ഷാ സന്നാഹം ശക്തമാക്കി
bomb threat

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പരിശോധന Read more

ബാലരാമപുരത്ത് എക്സൈസ് സംഘത്തിന് നേരെ ആക്രമണം; 10 പേർക്ക് പരിക്ക്
Balaramapuram Excise Attack

ബാലരാമപുരത്ത് കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. നെയ്യാറ്റിൻകര Read more

Leave a Comment