കണ്ണൂരിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

നിവ ലേഖകൻ

Missing boy found Kozhikode

കണ്ണൂരിൽ നിന്ന് കാണാതായ 14 വയസ്സുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി. പരശുറാം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് റെയിൽവേ പോലീസ് കുട്ടിയെ കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസ് കുട്ടിയുമായി കണ്ണൂരിലേക്ക് പുറപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. സ്കൂൾ വിട്ട് വീട്ടിലെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു. സ്കൂൾ യൂണിഫോമിലാണ് കുട്ടിയെ കാണാതായത്.

ഇതിനിടയ്ക്ക് കുട്ടി ഇൻസ്റ്റാഗ്രാം വഴി വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തിരുന്നു. നാല് മണിക്കാണ് വിദ്യാർത്ഥി സ്കൂൾ വിട്ട് തിരികെ വീട്ടിൽ വരേണ്ടത്. കുട്ടി വൈകുന്നത് കണ്ട് സഹപാഠികളോടും മറ്റും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും അവിടെ എത്തിയിരുന്നില്ല. സ്കൂളിൽ നിന്ന് രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞതിൽ കുട്ടി വല്ലാതെ ആശങ്കയിലായിരുന്നെന്ന് കൂട്ടുകാർ പറഞ്ഞിരുന്നു.

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം

Story Highlights: 14-year-old boy missing from Kannur found in Kozhikode by Railway Police

Related Posts
കോഴിക്കോട് തീപിടിത്തം: കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി ഉണ്ടായിരുന്നില്ലെന്ന് ഫയർ ഓഫീസർ
Kozhikode fire accident

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ വ്യാപാരശാലയിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം; ദുരൂഹതയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം. ഷോർട്ട് Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം: സുരക്ഷാ വീഴ്ചകൾ പരിശോധിക്കുമെന്ന് എംഎൽഎ
Kozhikode bus stand fire

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തമുണ്ടായി. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് Read more

  കണ്ണൂരിൽ എസ്എഫ്ഐയുടെ പ്രതിഷേധം; കോൺഗ്രസ് കൊടിമരമെന്ന് കരുതി പിഴുതത് മറ്റൊന്ന്
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം: പോലീസ് കേസ് രജിസ്റ്റർ ചെയ്തു
Kozhikode bus stand fire

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. ഫയർ ഒക്കറൻസ് വകുപ്പ് Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം ദൗർഭാഗ്യകരം; അന്വേഷണം നടത്തുമെന്ന് മേയർ
Kozhikode fire incident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തം ദൗർഭാഗ്യകരമെന്ന് മേയർ ബീന ഫിലിപ്പ്. തീപിടിത്തത്തിന്റെ Read more

കോഴിക്കോട് തീപിടിത്തം: കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി
Kozhikode fire incident

കോഴിക്കോട് ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. Read more

കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ: ഒരാൾ കൂടി പിടിയിൽ, മൂന്ന് പേർ കസ്റ്റഡിയിൽ
Koduvally kidnapping case

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. ഇതോടെ Read more

  കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പിന് മെയ് 15 വരെ അപേക്ഷിക്കാം
കോഴിക്കോട് ബസ് സ്റ്റാൻഡ് തീപിടിത്തം: ഫയർഫോഴ്സ് ഇന്ന് അന്വേഷണം ആരംഭിക്കും
Kozhikode bus stand fire

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്സ് ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടിത്തത്തിന്റെ Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി; അന്വേഷണം ആരംഭിച്ചു
Kozhikode bus stand fire

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തം ആറ് മണിക്കൂറിനു ശേഷം നിയന്ത്രണവിധേയമാക്കി. ബസ് Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

Leave a Comment