നടി മിനു മുനീർ അന്വേഷണ സംഘത്തിന് ഏഴ് പേർക്കെതിരെ പ്രത്യേകം പരാതി നൽകി. നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവരും കോൺഗ്രസ് നേതാവ് അഡ്വ.
വി എസ് ചന്ദ്രശേഖരനും സിനിമാ അണിയറ പ്രവർത്തകരായ നോബിളും വിച്ചുവും ഉൾപ്പെടുന്നു പരാതിയിൽ. വിശദമായ പരാതിയാണ് മിനു മുനീർ നൽകിയതെന്ന് അവർ വ്യക്തമാക്കി.
ഓരോരുത്തരും എവിടെ വച്ച്, ഏതൊക്കെ രീതിയിലുള്ള അതിക്രമമാണ് പ്രവർത്തിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് നൽകിയത്. ഇന്നലെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥ മിനുവിനെ ബന്ധപ്പെട്ട് പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു.
ബിച്ചു എന്നയാൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചില മെസേജുകളും വോയ്സ് നോട്ടുകളുമെല്ലാം ഇയാൾ മിനുവിന് അയച്ചിരുന്നു.
മൊഴിയിൽ നിന്ന് പിന്നോട്ടില്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും മിനു വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
Story Highlights: Actress Minu Muneer files separate complaints against seven individuals, including actor Mukesh, for alleged sexual assault