മിന്നു മണി തിരികെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ; ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പര

Anjana

Minnu Mani Indian women's cricket team

ഒരു ഇടവേളയ്ക്ക് ശേഷം മിന്നു മണി തിരികെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് എത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തു. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ പടയെ നയിക്കുന്നത്. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനായി പ്രവർത്തിക്കും. വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണിയെ കൂടാതെ ഹര്‍ലീന്‍ ഡിയോള്‍, പ്രിയ മിശ്ര, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ് എന്നിവരും ടീമില്‍ തിരിച്ചെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിസംബര്‍ അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സര ഏകദിന പരമ്പര ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് രണ്ടാം ഏകദിനവും 11ന് മൂന്നാം മത്സരവും നടക്കും. ബ്രിസ്‌ബേനിലെ അലന്‍ ബോര്‍ഡര്‍ ഫീല്‍ഡിലാണ് ആദ്യ രണ്ട് മത്സരങ്ങൾ, അവസാന മത്സരം പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ടിലുമാണ് നടക്കുക.

  ബിസിസിഐ കടുത്ത നടപടികളുമായി; കുടുംബാംഗങ്ങളുടെ സാന്നിധ്യം പരിമിതപ്പെടുത്തും

എന്നാൽ സ്റ്റാര്‍ ഓപണര്‍ ഷഫാലി വര്‍മ, സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍ എന്നിവർ ടീമിലില്ല. കൂടാതെ കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിനെതിരെ ഏകദിന പരമ്പര നേടിയ ടീമിലെ അഞ്ച് താരങ്ങളെും ടീം ലിസ്റ്റിലില്ല. ഇന്ത്യൻ വനിതാ ടീമിൽ ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, യാസ്തിക ഭാട്ടിയ, റിച്ച ഘോഷ്, തേജൽ ഹസബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, രാധാ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, സൈമ താക്കൂർ എന്നിവർ ഉൾപ്പെടുന്നു.

  സ്മൃതി മന്ദാനയുടെ വെടിക്കെട്ട് സെഞ്ച്വറി: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയത്

Story Highlights: Minnu Mani returns to Indian women’s cricket team for ODI series against Australia

Related Posts
ഇന്ത്യൻ വനിതകൾ ചരിത്ര ടോട്ടലുമായി; ഐറിഷ് വനിതകളെ തകർത്തു
Indian women's cricket team

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഐറിഷ് വനിതകൾക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ Read more

സ്മൃതി മന്ദാനയുടെ വെടിക്കെട്ട് സെഞ്ച്വറി: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയത്
Smriti Mandhana

അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ വെറും 70 പന്തിൽ സെഞ്ച്വറി തികച്ച് സ്മൃതി മന്ദാന Read more

  കലയും കായികവും ഇനി സ്കൂളിൽ പ്രധാന വിഷയം
വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഇന്ന്; സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യം
India Sri Lanka T20 World Cup

വനിതകളുടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയും ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടും. സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ Read more

Leave a Comment