ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

നിവ ലേഖകൻ

Governor Arif Mohammad Khan criticism

ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ സിപിഐഎം പരസ്യ പോർമുഖം തുറന്നിരിക്കുകയാണ്. മന്ത്രി വി ശിവൻകുട്ടി ഗവർണറെ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി ഗവർണർ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണെന്നും ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളം വിരട്ടിയാൽ വിരണ്ടുപോകുന്ന സംസ്ഥാനമല്ലെന്നും ഗവർണർ ബിജെപി നേതാക്കളുടെ പെട്ടി ചുമക്കുന്ന നിലയിലെത്തിയെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരോട് രാജ്ഭവനിൽ കയറരുതെന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്ന് മന്ത്രി ചോദിച്ചു. ആവശ്യംവരുന്ന സമയത്ത് ഗവർണർ സർക്കാരുമായി കൂട്ടാകുമെന്നും അദ്ദേഹത്തിന് എന്ത് വേണമെങ്കിലും കൊടുക്കാമെന്നും വായടച്ച് ഇരുന്നാൽ മതിയെന്നും മന്ത്രി പരിഹസിച്ചു.

അതേസമയം, മലപ്പുറം പരാമർശം വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും രാജ്ഭവനിൽ എത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്തയച്ചിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ ഹാജരാകാത്തതിനെതിരെ രൂക്ഷ വിമര്ശനമാണ് ഗവര്ണര് ഉന്നയിക്കുന്നത്.

എന്തോ ഒളിക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിലക്കുന്നതെന്ന് ഗവര്ണര് ആരോപിക്കുന്നു. ഇനി അവർ രാജ്ഭവനിലേക്ക് വരേണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.

  മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ

Story Highlights: Minister V Sivankutty criticizes Governor Arif Mohammad Khan for attacking Chief Minister and pleasing BJP

Related Posts
സിപിഐഎം പാർട്ടി കോൺഗ്രസ്: ഇന്ന് മുതൽ പൊതുചർച്ച
CPI(M) Party Congress

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച ആരംഭിക്കും. പ്രകാശ് കാരാട്ട് അവതരിപ്പിച്ച Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബി?
CPI(M) General Secretary

മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. എം.എ. Read more

സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
CPI(M) general secretary

പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more

  സിപിഐഎം പാർട്ടി കോൺഗ്രസ് മധുരയിൽ ആരംഭിച്ചു
സിപിഐഎം പാർട്ടി കോൺഗ്രസ് നിർണായക തീരുമാനങ്ങളുമായി മുന്നോട്ട്: എം വി ഗോവിന്ദൻ
CPI(M) party congress

സിപിഐഎം പാർട്ടി കോൺഗ്രസ് നിർണായക തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ. പോളിറ്റ് Read more

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടില്ല: മന്ത്രി വി ശിവൻകുട്ടി
Empuraan film controversy

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മോഹൻലാൽ, Read more

സിപിഐഎം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ
CPI(M) Party Congress

സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ ആരംഭിക്കും. പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

  ജനപ്രതിനിധികൾക്ക് സല്യൂട്ട് വേണ്ട; എം വിൻസന്റിന്റെ സബ്മിഷൻ നിയമസഭ തള്ളി
സിപിഐഎം നേതാവിന്റെ ഭീഷണി: നാരങ്ങാനം വില്ലേജ് ഓഫീസർക്ക് രണ്ട് ദിവസത്തെ അവധി
Naranganam Village Officer

സിപിഐഎം ഏരിയാ സെക്രട്ടറി എം വി സഞ്ജുവിന്റെ ഭീഷണിയെത്തുടർന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ Read more

Leave a Comment