സീപ്ലെയിൻ പദ്ധതി: തൊഴിലാളി സംഘടനകൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി റിയാസ്

Anjana

Kerala seaplane project

സീപ്ലെയിൻ പദ്ധതിയിൽ തൊഴിലാളി സംഘടനകൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. നേരത്തെ കായലിൽ സീപ്ലെയിൻ ഇറക്കുന്നതിനെതിരെ മത്സ്യ തൊഴിലാളികളും യൂണിയനുകളും എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഡാമിലാണ് സീപ്ലെയിൻ ഇറക്കിയിരിക്കുന്നതെന്നും ഇതിനെതിരെ ഒരു തൊഴിലാളി സംഘടനയും എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കായലിൽ സീപ്ലെയിൻ ഇറക്കുകയാണെങ്കിൽ സംഘടനകളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫിന്റേത് ജനാധിപത്യ വിരുദ്ധ സീപ്ലെയിൻ ആണെങ്കിൽ എൽഡിഎഫ് ഇപ്പോൾ നടപ്പാക്കിയത് ജനകീയ ജനാധിപത്യ സീപ്ലെയിനാണെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞത് തൊഴിലാളികളുടെ വികാരമാണെന്നും അത് തീർത്തും ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സീപ്ലെയിൻ ഉദ്ഘാടനത്തിനു പിന്നാലെ തന്നെ പദ്ധതിയിൽ എതിർപ്പുമായി ഇടത് തൊഴിലാളി യൂണിയനുകൾ രംഗത്ത് എത്തിയിരുന്നു. സീപ്ലെയിൻ ആലപ്പുഴയുടെ അടിയന്തര ആവശ്യമല്ലെന്നും അതുകൊണ്ട് ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും സിപിഐഎം നേതാവും CITU മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ പിപി ചിത്തരഞ്ജൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻ നിലപാടിൽ മാറ്റമില്ലെന്നും കേരളത്തിൽ മത്സ്യബന്ധനം നടക്കുന്ന ഒരു കായലിലും സീപ്ലെയിൻ ഇറങ്ങാൻ അനുവദിക്കില്ലെന്നും CPI ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. എന്നാൽ എല്ലാത്തിനെയും എല്ലാകാലത്തും എതിർക്കാൻ കഴിയുമോ എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചോദ്യം. അതേസമയം, 2013-ൽ ഉമ്മൻ ചാണ്ടി സർക്കാർ സീപ്ലെയിൻ കൊണ്ടുവരാൻ പോയപ്പോൾ കടലിൽ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാൻ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് സീപ്ലെയിന്റെ പിതാക്കന്മാരായി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

Story Highlights: Minister PA Muhammad Riyas addresses concerns over seaplane project, assures no impact on workers

Leave a Comment