Headlines

Kerala News, Weather

കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും; മുന്നറിയിപ്പുമായി റവന്യു മന്ത്രി

കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും; മുന്നറിയിപ്പുമായി റവന്യു മന്ത്രി

കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകി റവന്യു മന്ത്രി കെ രാജൻ. ഈ മാസം 19ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും അത് ഇടുക്കിയിൽ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുമെന്നും ഓഗസ്റ്റ് 3 വരെ മഴ ഏറ്റക്കുറച്ചിലുകളോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുന്നതിനാൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുന്നറിയിപ്പുകൾക്ക് അനുസൃതമായി ക്യാമ്പുകൾ ഒരുക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ പുതിയ ഹോട്ട് സ്പോട്ടുകൾ രൂപപ്പെട്ടിട്ടുണ്ടെന്നും പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിൽ അപകട സാധ്യതയുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ണെടുപ്പ് നടക്കുന്ന സ്ഥലങ്ങളും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളുമാണ് ഏറെയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മരങ്ങൾ വീണുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. അപകടാവസ്ഥയിലുള്ള പൊതു മരങ്ങൾ മാറ്റാൻ നടപടി എടുക്കണമെന്നും, മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പൊതു നിരത്തിലെ പരസ്യ ബോർഡുകൾ മാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും കാറ്റ് മൂലമാണുണ്ടായതെന്നും കെഎസ്ഇബി കണ്ട്രോൾ റൂം നമ്പർ (1912) തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts