പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങളെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു. മന്ത്രിയുടെ സന്ദർശനത്തിനിടെ വഴിയിൽ പ്രതിഷേധവുമായി നാട്ടുകാർ തടിച്ചുകൂടി. രാധയെ കാട്ടിൽ നിന്ന് ആക്രമിക്കപ്പെട്ടുവെന്ന മന്ത്രിയുടെ മുൻ പ്രസ്താവന പിൻവലിക്കണമെന്നും പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന പ്രസ്താവന പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധവും മന്ത്രി നേരിട്ടു.
വഴിയിൽ പ്രതിഷേധക്കാർ കിടന്നും ഇരുന്നും പ്രതിഷേധിച്ചതിനാൽ മന്ത്രിക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല. പ്രതിഷേധങ്ങൾക്കിടയിലും മന്ത്രി രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ചു. രാധയുടെ മകൻ അനിലിന് താത്കാലിക നിയമന ഉത്തരവ് കൈമാറിയ ശേഷം മന്ത്രി മടങ്ങി. പിന്നീട് ഗസ്റ്റ് ഹൗസിൽ നാട്ടുകാരുമായി മന്ത്രി ചർച്ച നടത്തി.
കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. മന്ത്രിയുമായി സംസാരിക്കണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ചർച്ച നടത്തിയത്. പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. നിർണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ചുകൊല്ലാനാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു.
അനുയോജ്യമായ സ്ഥലത്ത് വെച്ച് കടുവയെ വെടിവെച്ചുകൊല്ലുമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇനി മയക്കുവെടി വയ്ക്കില്ലെന്നും പ്രദേശത്ത് ഒന്നാം തീയതിയ്ക്ക് അകം കൂടുതൽ ക്യാമറ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അടിക്കാടുകൾ മൂന്നു ഘട്ടമായി വെട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Minister A.K. Saseendran faced protests while visiting the family of Radha, who was killed in a tiger attack in Wayanad.