
കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ചുള്ള മാലിന്യ നീക്കത്തിനെതിരെ യൂണിയനുകൾ തന്നെ സമീപിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൂടാതെ കെഎസ്ആർടിസി ബസുകൾ മീൻ വില്പനയ്ക്ക് ഉപയോഗിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി വ്യക്തമാക്കി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തെറ്റിദ്ധാരണകളുണ്ടെങ്കിൽ നീക്കുമെന്നും സർക്കാർ തീരുമാനങ്ങൾ അംഗീകരിക്കാൻ ജീവനക്കാരും യൂണിയനുകളും ബാധ്യസ്ഥരാണെന്നും ഗതാഗതമന്ത്രി അഭിപ്രായപ്പെട്ടു
ഡ്രൈവർമാർ വാഹനമോടിക്കുന്നത് മാത്രമാണ് ചെയ്യേണ്ടതെന്നും മാലിന്യങ്ങൾ നീക്കേണ്ടതായി വരില്ലെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് കെഎസ്ആർടിസി ബസ്സുകളിൽ മീൻ വില്പന നടത്തുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Story Highlights: Minister Antony Raju about using KSRTC bus for garbage Removal.