11 വർഷത്തിനു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് മൈക്കൽ ഷൂമാക്കർ; മകളുടെ വിവാഹത്തിൽ പങ്കെടുത്തു

നിവ ലേഖകൻ

Michael Schumacher public appearance

ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കർ 11 വർഷത്തിനു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. 2013-ൽ ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളിൽ സ്കീയിങ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഷൂമാക്കർ, മകൾ ജീന മരിയ ഷൂമാക്കറിന്റെ വിവാഹ ചടങ്ങിലാണ് സാന്നിധ്യമറിയിച്ചത്. അപകടത്തിനു ശേഷം ഈ ജർമ്മൻ താരം ഒരിക്കലും പൊതുഇടത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാധ്യമങ്ങൾക്കോ സുഹൃത്തുക്കൾക്കോ അദ്ദേഹത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു. 7 തവണ ഫോർമുല 1 റേസിംഗ് ചാമ്പ്യനായ ഷൂമാക്കറിന്റെ റെക്കോർഡ് നേട്ടത്തിനൊപ്പമെത്താൻ ബ്രിട്ടീഷ് താരം ലൂയിസ് ഹാമിൽട്ടന് മാത്രമാണ് സാധിച്ചത്. റേസിംഗ് ലോകത്തെ ഇതിഹാസമായി തിളങ്ങി നിൽക്കുമ്പോഴാണ് ഷൂമാക്കർക്ക് അപകടമുണ്ടാകുന്നത്.

ഉറഞ്ഞ മഞ്ഞിലൂടെ തെന്നി നീങ്ങുന്ന സ്കീയിങ്ങിനിടെ ഷൂമാക്കർ ഒരു പാറയിൽ തട്ടി തലയിടിച്ചു വീഴുകയായിരുന്നു. വീഴ്ചയിൽ ഷൂമാക്കറിന്റെ ഹെൽമെറ്റ് രണ്ടായി പിളർന്നു. അപകടത്തെ തുടർന്ന് ചലനശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ടു എന്നല്ലാതെ അദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതിയെ പറ്റി കൂടുതൽ വിവരങ്ങളൊന്നും കുടുംബം പുറത്തുവിട്ടിരുന്നില്ല.

സ്പെയിനിലെ ഒരു ആഡംബര വില്ലയിൽ ആയിരുന്നു ഷുമാക്കറിന്റെ മകളുടെ വിവാഹം. അതിഥികളുടെ ഫോണുകൾ വാങ്ങി വച്ചിരുന്ന സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങൾ അതിനാൽ പുറത്ത് വന്നിട്ടില്ല.

Story Highlights: F1 legend Michael Schumacher makes first public appearance in 11 years at daughter’s wedding

Related Posts
ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തുന്ന എഫ് 1; 2025 ജൂണിൽ തിയേറ്ററുകളിലേക്ക്
F1 movie

ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തുന്ന എഫ് 1 സിനിമ തീയേറ്ററുകളിലേക്ക് എത്തുന്നു. യഥാർത്ഥ Read more

പനീർ കിട്ടിയില്ല; യുവാവ് മിനിബസ് വിവാഹവേദിയിലേക്ക് ഓടിച്ചുകയറ്റി
wedding paneer dispute

ഉത്തർപ്രദേശിലെ ഹമീർപുരിൽ വിവാഹസദ്യയിൽ പനീർ ലഭിക്കാത്തതിൽ പ്രകോപിതനായ യുവാവ് മിനിബസ് വിവാഹ വേദിയിലേക്ക് Read more

കോവളത്ത് വിദേശികളുടെ കേരളീയ വിവാഹം
Kovalam Wedding

കോവളം വിഴിഞ്ഞം പിറവിളാകം ക്ഷേത്രത്തിൽ അമേരിക്കക്കാരനും ഡെന്മാർക്കുകാരിയും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. Read more

പാർവതി നായരുടെ വിവാഹം: ആരാധകർക്ക് ആഹ്ലാദം
Parvathy Nair Wedding

തെന്നിന്ത്യൻ നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ വ്യവസായി ആഷ്രിത് അശോകാണ് Read more

കോഴിക്കോട്: വിവാഹ ആഘോഷത്തിനിടെ അപകടകര ഡ്രൈവിംഗ്; വരനും സംഘത്തിനുമെതിരെ കേസ്
Kozhikode Wedding Reckless Driving

കോഴിക്കോട് വിവാഹ ആഘോഷത്തിനിടെ അപകടകരമായി കാറോടിച്ചതിന് വരനും സുഹൃത്തുക്കൾക്കുമെതിരെ വളയം പോലീസ് കേസെടുത്തു. Read more

നീരജ് ചോപ്രയും ഹിമാനി മോറും വിവാഹിതരായി
Neeraj Chopra wedding

ഒളിമ്പിക്സ് മെഡൽ ജേതാവ് നീരജ് ചോപ്രയും ടെന്നിസ് താരം ഹിമാനി മോറും വിവാഹിതരായി. Read more

ചെസ് ഇതിഹാസം മാഗ്നസ് കാൾസൺ വിവാഹിതനായി; കാമുകി എല്ലാ വിക്ടോറിയയുമായി ഓസ്ലോയിൽ വിവാഹം
Magnus Carlsen wedding

ചെസിലെ ഒന്നാം നമ്പർ താരവും മുൻ ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസൺ കാമുകി Read more

അബുദാബി ഗ്രാൻഡ് പ്രിക്സിൽ നാലാം സ്ഥാനത്തോടെ ഹാമിൽട്ടന്റെ മെർസിഡസ് യുഗം അവസാനിച്ചു
Lewis Hamilton Mercedes Abu Dhabi

അബുദാബി ഗ്രാൻഡ് പ്രിക്സിൽ ലൂയിസ് ഹാമിൽട്ടൻ നാലാം സ്ഥാനം നേടി. മെർസിഡസിനൊപ്പമുള്ള അവസാന Read more

സോഷ്യൽ മീഡിയ താരങ്ങളായ അർജ്യുവും അപർണയും വിവാഹിതരായി
Arju Aparna wedding

സോഷ്യൽ മീഡിയ വ്ലോഗർ അർജ്യുവും അവതാരക അപർണയും വിവാഹിതരായി. സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം Read more

പണം കൊടുത്താൽ വിവാഹം മുടക്കിത്തരാം; പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ രംഗത്ത്
professional wedding destroyer

സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്സ് വേരിയ എന്നയാൾ പണം വാങ്ങി വിവാഹം മുടക്കിത്തരുന്ന Read more

Leave a Comment