കോവളത്ത് വിദേശികളുടെ കേരളീയ വിവാഹം

നിവ ലേഖകൻ

Kovalam Wedding

കോവളം വിഴിഞ്ഞം പിറവിളാകം ക്ഷേത്രത്തിൽ വെച്ച് അമേരിക്കക്കാരനായ ഡൊമനിക് കാമില്ലോ വോളിനിയും ഡെന്മാർക്കുകാരിയായ കാമില ലൂയിസ് ബെല് മദാനിയും വിവാഹിതരായി. ബുധനാഴ്ച രാവിലെ 10നും 10. 25നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിൽ കൊട്ടും കുരവയും വാദ്യമേളങ്ങളും അടക്കം കേരളീയ ആചാരങ്ങളെല്ലാം പാലിച്ചു. കേരളത്തിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. കേരളത്തെ കുറിച്ച് പഠിക്കാനെത്തിയ ഡൊമനിക്കിനായിരുന്നു ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന ആഗ്രഹം.

തുടർന്ന് കാമിലയും ഇതിന് സമ്മതം മൂളുകയായിരുന്നു. കേരളീയ സംസ്കാരത്തെ അറിയാനും അതിൽ പങ്കാളികളാകാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. പട്ടുസാരിയും മുല്ലപ്പൂവും അണിഞ്ഞ വധുവും കസവുമുണ്ടും ഷർട്ടും ധരിച്ച വരനും മനോഹരമായ കാഴ്ചയായിരുന്നുവെന്ന് വിവാഹത്തിൽ പങ്കെടുത്തവർ പറഞ്ഞു.

കേരള രീതിയിലുള്ള വിവാഹ ക്ഷണക്കത്ത് അടിച്ച് കേരളത്തിലെ സുഹൃത്തുക്കളെ ഉൾപ്പെടെ ക്ഷണിച്ചായിരുന്നു വിവാഹം. ക്ഷണം സ്വീകരിച്ചെത്തിയ സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. ക്ഷേത്ര സന്നിധിയിലെ കതിർമണ്ഡപത്തിൽ വെച്ചായിരുന്നു കല്ല്യാണം.

  കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

വിവാഹശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഡൊമിനിക്കിനെ കാമിലയുടെ മാതാപിതാക്കളും സുഹൃത്തുക്കളും ബൊക്കെയും ഹാരവുമണിയിച്ച് സ്വീകരിച്ചു. രണ്ടര വർഷമായി കോവളത്ത് കളരി അഭ്യസിക്കുകയാണ് ഡൊമനിക്കും കാമിലയും.

Story Highlights: An American man and a Danish woman tied the knot in a traditional Hindu ceremony at Vizhinjam Piravilakam Temple in Kovalam.

Related Posts
ഫുട്ബോൾ ലോകത്തും ഓണം; ആശംസകളുമായി ലിവർപൂളും ഫിഫയും
Onam football greetings

ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകർക്ക് ഓണാശംസകളുമായി യൂറോപ്യൻ ക്ലബ്ബുകൾ. ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, Read more

നെടുമങ്ങാട് പൂക്കടയിലെ തർക്കം; തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
Nedumangad flower shop attack

തിരുവനന്തപുരം നെടുമങ്ങാട് പൂക്കടയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കടയിലെ Read more

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം
Kerala liquor sale

ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ Read more

സമത്വത്തിൻ്റെ സന്ദേശവുമായി ഇന്ന് തിരുവോണം
Kerala Onam Festival

മലയാളികളുടെ പ്രധാന ആഘോഷമായ ഓണം ഇന്ന്. ഇത് കാർഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണ്. Read more

കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
kadakkavoor wife attack

തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. കായിക്കര സ്വദേശി അനുവാണ് ഭാര്യയെ Read more

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kannur Palchuram landslide

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഓണാഘോഷത്തിനായി Read more

  കാസർഗോഡ് തലപ്പാടിയിൽ വാഹനാപകടം; 6 മരണം
സപ്ലൈകോ ഓണം വിൽപനയിൽ റെക്കോർഡ് നേട്ടം; 375 കോടി രൂപയുടെ കച്ചവടം
Supplyco Onam sales

സപ്ലൈകോയുടെ ഓണക്കാലത്തെ വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം Read more

മുഹമ്മദ് നബി എല്ലാവർക്കും മാതൃക; നബിദിന സന്ദേശവുമായി കാന്തപുരം
Kanthapuram nabi day

നബിദിനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആശംസകൾ അറിയിച്ചു. മുഹമ്മദ് നബി എല്ലാ Read more

കേരളത്തിന് റെയിൽവേയുടെ ഓണസമ്മാനം; വന്ദേ ഭാരതിൽ കൂടുതൽ കോച്ചുകൾ, സെപ്റ്റംബർ 9 മുതൽ ലഭ്യമാകും
Vande Bharat Express

തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ്സിൽ നാല് അധിക കോച്ചുകൾ കൂട്ടിച്ചേർക്കാൻ തീരുമാനമായി. യാത്രക്കാരുടെ Read more

Leave a Comment