എം.ജി സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവയ്ക്കപ്പെട്ടു. ഒന്നാം സെമസ്റ്റർ എം.എ സിറിയക്, രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എം.എസ്.ഡബ്ല്യു, എംഎ ജെഎംസി, എംടിടിഎം, എംഎച്ച്എം എന്നിവയുടെ പരീക്ഷകളാണ് മാറ്റിവച്ചത്. ഇതിൽ 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെയുള്ള അഡ്മിഷനുകളുടെ റീ അപ്പിയറൻസ് പരീക്ഷകളും ഉൾപ്പെടുന്നു. എംഎൽഐബിഐഎസ്സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇതിൽ 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെയുള്ള അഡ്മിഷനുകളുടെ റീ അപ്പിയറൻസ് പരീക്ഷകൾ ഉൾപ്പെടുന്നു. മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം സെമസ്റ്റർ എം.എ സിറിയക് പരീക്ഷ ജൂലൈ എട്ടിനും മറ്റു പരീക്ഷകൾ ജൂലൈ പതിനെട്ടിനും നടത്തപ്പെടും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here