തലയ്ക്ക് അടിയേറ്റ പതിനെട്ടുകാരിയായ ബോക്സർ ജാനറ്റ് സക്കരിയാസ് സപാറ്റയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന പ്രൊഫഷണൽ ബോക്സിങ് പോരാട്ടത്തിനിടെ റിങ്ങിൽ അടിയേറ്റ് ആശുപത്രിയിലായിരുന്ന മെക്സിക്കൻ താരം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
കാനഡയുടെ 31കാരിയായ താരം മേരി പിയർ ഹുലെയുടെ ഇടിയേറ്റാണ് സപാറ്റ നിലത്ത് വീണത്.മത്സരത്തിൻ്റെ നാലാം റൗണ്ടിലാണ് സംഭവം നടന്നത്. ഇതോടെ പിയർ നോക്കൗട്ട് ജയം നേടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അപ്പോഴും എഴുന്നേൽക്കാനാവാതെ റിങ്ങിൽ കിടക്കുകയായിരുന്ന സപാറ്റയെ വൈദ്യ സംഘമെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിനേറ്റ ക്ഷതം മൂലമാണ് സപാറ്റ മരണപ്പെട്ടത്.
Story highlight : Mexican boxer Jeanette Zacharias Zapata died on Thursday