പുതിയ സ്മാർട്ട് ഗ്ലാസ് അവതരിപ്പിക്കാനൊരുങ്ങി മെറ്റ. വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഇനി സ്മാർട്ട് ഗ്ലാസുകളിലും ഉപയോഗിക്കാനാകും. ഇതിനായുള്ള സംവിധാനം ഒരുക്കുകയാണ് മെറ്റ. മെറ്റ സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്.
റേ ബാൻ ഡിസ്പ്ലേയിൽ അവതരിപ്പിക്കുന്ന സ്മാർട്ട് ഗ്ലാസ് വലിയ വിജയം നേടുമെന്ന് മെറ്റ കരുതുന്നു. ഈ സ്മാർട്ട് ഗ്ലാസിലൂടെ ടെക്സ്റ്റ് റിപ്ലൈ നൽകാനും മാപ്പ് സംവിധാനങ്ങൾ ഉപയോഗിക്കാനും സാധിക്കും. മെറ്റയുടെ വാർഷിക സമ്മേളനത്തിലാണ് സിഇഒ മാർക്ക് സക്കർബർഗ് പുതിയ റേ-ബാൻ ഡിസ്പ്ലേ സ്മാർട്ട് ഗ്ലാസ് പരിചയപ്പെടുത്തിയത്. സ്മാർട്ട് ഗ്ലാസ് വാട്ടർ റെസിസ്റ്റന്റ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ റേ ബാൻ ഡിസ്പ്ലേ സ്മാർട്ട് ഗ്ലാസിൻ്റെ റീട്ടെയിൽ വില ഏകദേശം 799 ഡോളറാണ്. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 70,000 രൂപയ്ക്ക് മുകളിൽ വരും. ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാകുന്നതിനാൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനാകും. എഐ അസിസ്റ്റൻ്റ്, ക്യാമറ, സ്പീക്കർ എന്നിവയും ഈ സ്മാർട്ട് ഗ്ലാസിൽ ഉണ്ടാകും.
കൈകൾ ചെറുതായി ചലിപ്പിച്ച് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ സാധിക്കുന്ന ന്യൂറോ ബാൻഡ് മെറ്റ പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ സ്ക്രീനുകളില്ലാതെ തന്നെ ഉപയോഗിക്കാൻ സാധിക്കും. ഈ സ്മാർട്ട് ഗ്ലാസുകൾ വാട്ടർ റെസിസ്റ്റന്റ് ആയിരിക്കുമെന്നും പറയുന്നു.
Story Highlights: മെറ്റയുടെ പുതിയ സ്മാർട്ട് ഗ്ലാസ് അവതരിപ്പിക്കാനൊരുങ്ങുന്നു; വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഇനി ഗ്ലാസ്സിൽ ഉപയോഗിക്കാം.