മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം വൈകും

നിവ ലേഖകൻ

മെസ്സിയുടെ പിഎസ്‌ജി അരങ്ങേറ്റം വൈകും
മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം വൈകും
Photo Credit : Facebook/Leo Messi

ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ അരങ്ങേറ്റത്തിനായി സൂപ്പര്താരം ലിയോണൽ മെസി ഇനിയും കാത്തിരിക്കണം. ബ്രെസ്റ്റിന് എതിരായ മത്സരത്തിനുള്ള 23 അംഗ സ്ക്വാഡില് മെസിയെ ഉൾപ്പെടുത്തിയില്ല. മതിയായ പരിശീലനത്തിന് അവസരം ലഭിക്കാത്തതാവാം മെസിയെ പരിഗണിക്കാതിരിക്കാന് കാരണം എന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെസി-നെയ്മര്-എംബാപ്പേ ത്രിമൂര്ത്തികളുടെ കൂടിച്ചേരലിനായി ഇതോടെ ആരാധകര് കാത്തിരിക്കണം.മറ്റൊരു സൂപ്പര്താരം നെയ്മറും പട്ടികയിലില്ല. അതേസമയം ഏഞ്ചല് ഡി മരിയയും മാർക്വീഞ്ഞോസും തിരിച്ചെത്തി. മെസിയെ ഉള്പ്പെടുത്താന് സാധ്യതയുണ്ടെന്ന് പരിശീലകന് മൗറീസിയോ പൊച്ചെറ്റീനോ ഇന്നലെ സൂചിപ്പിച്ചിരുന്നു. 

പിഎസ്ജിയുടെ അടുത്ത മത്സരം ഈമാസം 29ന് റെയിംസിന് എതിരെയാണ്. എവേ മത്സരം ആയതിനാൽ മെസിക്ക് അരങ്ങേറ്റം നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇങ്ങനെയെങ്കിൽ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അടുത്ത മാസം 12ന് നടക്കുന്ന മത്സരത്തിലായിരിക്കും ഒരുപക്ഷേ മെസിയുടെ അരങ്ങേറ്റം.

  69-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ് ഭിവാനിയിൽ തുടങ്ങി

ബാഴ്സലോണയില് നിന്ന് അടുത്തിടെയാണ് 34കാരനായ മെസി പാരീസ് ക്ലബിലെത്തിയത്. അതേസമയം യൂറോ കപ്പ് നേടിയ ഇറ്റാലിയന് ടീം ഗോള്കീപ്പര്  ജിയാന്ലൂഗി ഡോണറുമ്മ ഇന്ന് പിഎസ്ജി കുപ്പായത്തില് അരങ്ങേറിയേക്കും. 

Story highlight : Messi’s PSG debut must wait

Related Posts
69-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ് ഭിവാനിയിൽ തുടങ്ങി
National School Athletics Meet

69-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ് ഹരിയാനയിലെ ഭിവാനിയിൽ ആരംഭിച്ചു. നവംബർ 30ന് Read more

കാമ്പ് നൗവിൽ ബാഴ്സയുടെ ഗംഭീര തിരിച്ചുവരവ്; അത്ലറ്റിക്കോ ബിൽബാവോയെ തകർത്ത് ലാലിഗയിൽ ഒന്നാമതെത്തി
Barcelona La Liga

നവീകരണത്തിന് ശേഷം കാമ്പ് നൗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ ബിൽബാവോയെ ബാഴ്സലോണ Read more

  കാമ്പ് നൗവിൽ ബാഴ്സയുടെ ഗംഭീര തിരിച്ചുവരവ്; അത്ലറ്റിക്കോ ബിൽബാവോയെ തകർത്ത് ലാലിഗയിൽ ഒന്നാമതെത്തി
ഫിഫ റാങ്കിംഗിൽ ബ്രസീൽ കുതിക്കുന്നു; പോർച്ചുഗലിന് തിരിച്ചടി
FIFA Ranking

2026 ലോകകപ്പ് അടുത്തിരിക്കെ ഫിഫ പുറത്തിറക്കിയ പുതിയ റാങ്കിംഗിൽ ബ്രസീൽ രണ്ട് സ്ഥാനങ്ങൾ Read more

ചരിത്രമെഴുതി ക്യുറസാവോ; ഫിഫ ലോകകപ്പ് ഫൈനൽസിൽ കരീബിയൻ കുഞ്ഞൻമാർ
Curacao FIFA World Cup

കരീബിയൻ ദ്വീപുകളിലെ ചെറിയ രാജ്യമായ ക്യുറസാവോ ഫിഫ ലോകകപ്പ് ഫൈനൽസിന് യോഗ്യത നേടി. Read more

അസൂറിപ്പടയുടെ ദുരവസ്ഥ: ഇറ്റലിക്ക് വീണ്ടുമൊരു ലോകകപ്പ് നഷ്ടമാകുമോ?
Italy world cup

2006-ൽ ലോകകപ്പ് നേടിയ ശേഷം ഇറ്റലിയുടെ പ്രകടനം മോശമായിരുന്നു. അടുത്ത രണ്ട് ലോകകപ്പുകളിലും Read more

പോർച്ചുഗൽ ഫിഫ ലോകകപ്പിന് യോഗ്യത നേടി; അർമേനിയയെ തകർത്തു
FIFA World Cup Qualification

പോർച്ചുഗൽ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക് Read more

  ചരിത്രമെഴുതി ക്യുറസാവോ; ഫിഫ ലോകകപ്പ് ഫൈനൽസിൽ കരീബിയൻ കുഞ്ഞൻമാർ
ലോകകപ്പ് ഫുട്ബോളിലേക്ക് യോഗ്യത നേടി ക്രൊയേഷ്യ
World Cup qualification

ലോകകപ്പ് ഫുട്ബോളിലേക്ക് ക്രൊയേഷ്യ യോഗ്യത നേടി. ഫറോ ഐലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് Read more

ഇന്ത്യയോടേറ്റ തോൽവി ഇപ്പോളും വേട്ടയാടുന്നു ; തുറന്നുപറഞ്ഞ് ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി
Alyssa Healy

വനിതാ ലോകകപ്പ് സെമിയിൽ ഇന്ത്യയോടേറ്റ തോൽവി ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ Read more

Cristiano Ronaldo retirement

ലോക ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള സൂചന Read more

ഐസിസി വനിതാ ലോകകപ്പ് ടീമിൽ ഇന്ത്യയുടെ മൂന്ന് താരങ്ങൾ
ICC Women's World Cup

ഐസിസി വനിതാ ലോകകപ്പ് 2025-ലെ ടീം ഓഫ് ദി ടൂർണമെന്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ Read more