
ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശമായ ‘അസമത്വം ലോകത്തിലും മാനസികാരോഗ്യം ഉറപ്പുവരുത്താം’ എന്നത് മുൻനിർത്തി പ്രവർത്തിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 291 മാനസികാരോഗ്യ ക്ലിനിക്കുകളിലൂടെ പതിനായിരത്തിലധികം രോഗികൾക്ക് ചികിത്സയും ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ ശക്തമാക്കാൻ ആർദ്രം മിഷന്റെ ഭാഗമായി ‘സമ്പൂർണ്ണ മാനസികാരോഗ്യം’ ‘ആശ്വാസം’ ‘അമ്മ മനസ്സ്’ ‘ജീവരക്ഷാ ‘എന്നീ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ മാനസികാരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകണം എന്നതിനാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ തന്നെ മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നു.
Story highlight : Mental health services will be provided in primary level .