ഗർഭഛിദ്രത്തിന് 24 ആഴ്ച വരെ സമയം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇത് അനുസരിച്ചുള്ള മെഡിക്കൽ ബോർഡുകൾ രൂപീകരിക്കാൻ നിർദ്ദേശം നൽകി.
ഗർഭം 20 ആഴ്ച വരെയുള്ളതാണെങ്കിൽ ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്ന് വയ്ക്കാവുന്നതാണ്. എന്നാൽ 24 ആഴ്ച വരെയുള്ള ഗർഭം ആണെങ്കിൽ രണ്ടു ഡോക്ടർമാർ അനുമതി നൽകണം.
അതേസമയം ഗർഭസ്ഥശിശുവിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും ഗർഭഛിദ്രം നടത്താവുന്നതാണ്. പ്രത്യേക മെഡിക്കൽ ബോർഡിന്റെ തീരുമാനം അനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
കൂടാതെ ഗർഭനിരോധന മാർഗങ്ങളുടെ വീഴ്ച്ച കാരണമുള്ള ഗർഭം മാതാവിന്റെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടാലും 20 ആഴ്ചയ്ക്കുള്ളിൽ ഗർഭഛിദ്രം നടത്താവുന്നതാണ്. നിലവിൽ 20 ആഴ്ച വരെയാണ് ഗർഭഛിദ്രത്തിന് സമയം അനുവദിച്ചിരുന്നത്.
Story Highlights: Medical Termination of Pregnacy Act Modified.