മലയാള സിനിമാ നടിമാർക്കായി എംഡിഎംഎ: പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Anjana

MDMA Kerala film actresses

മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ (MDMA) സിനിമാ നടിമാർക്ക് നൽകാൻ കൊണ്ടുവന്നതാണെന്ന് പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേർന്ന ആഡംബര റിസോർട്ടിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് അരക്കിലോയിൽ അധികം സിന്തറ്റിക് ലഹരിമരുന്ന് പിടികൂടിയത്. ഡാൻസാഫും വാഴക്കാട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒമാനിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിർ ആണ് ഷബീബിന്റെ നിർദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്. ഒമാനിൽ നിന്ന് പാൽപ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്ന് കരിപ്പൂർ വിമാനത്താവളം വഴി കടത്തി. തുടർന്ന് ഹബീബിന് കൈമാറി.

കൊണ്ടോട്ടി ഡിവൈഎസ്പിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു. ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ എം ഡി എം എ കൈപ്പറ്റാൻ രണ്ട് സിനിമാ നടിമാർ എറണാകുളത്തുനിന്ന് എത്തുമെന്നും അതവർക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എന്നാൽ ആരാണ് വരുന്നതെന്നോ നടിമാർ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം.

  സൈബര്‍ തട്ടിപ്പ്: യുവമോര്‍ച്ച നേതാവിന്റെ കൂട്ടാളികളും പിടിയില്‍; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

ലഹരി മരുന്ന് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ന്യൂയർ പാർട്ടി ലക്ഷ്യം വെച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വിൽപ്പന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം പൊലീസ് ആരംഭിച്ചുകഴിഞ്ഞു.

Story Highlights: Police arrest man with MDMA allegedly intended for Malayalam film actresses

Related Posts
കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

  പോക്സോ കേസിൽ 83 കാരന് 53.5 വർഷം കഠിന തടവ്; പിഴയായി 1.6 ലക്ഷം രൂപയും
ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി; ഉമാ തോമസ് അപകടം: അന്വേഷണം തുടരുന്നു
Divya Unni Uma Thomas accident investigation

നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഉമാ തോമസ് എംഎൽഎയുടെ അപകടവുമായി ബന്ധപ്പെട്ട് Read more

കുണ്ടറ ഇരട്ട കൊലപാതകം: ശ്രീനഗറിൽ നിന്ന് പിടിയിലായ പ്രതി നാട്ടിലെത്തി
Kundara double murder arrest

കുണ്ടറയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ അഖിലിനെ ശ്രീനഗറിൽ നിന്ന് പിടികൂടി. നാലര മാസത്തെ Read more

കേരള പൊലീസിൽ വൻ തലപ്പത്ത് മാറ്റം; നാല് ഡിഐജിമാർക്ക് ഐജി റാങ്ക്
Kerala Police reshuffle

കേരള പൊലീസിൽ വൻ തലപ്പത്ത് മാറ്റം നടന്നു. നാല് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് Read more

കൊല്ലം കുണ്ടറയിലെ ഇരട്ട കൊലപാതകം: നാലര മാസത്തിനു ശേഷം പ്രതി പിടിയിൽ
Kollam double murder arrest

കൊല്ലം കുണ്ടറയിൽ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ മകൻ പിടിയിലായി. ജമ്മു കാശ്മീരിൽ നിന്നാണ് Read more

നടൻ ദിലീപ് ശങ്കറിന്റെ മരണം: ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം
Dileep Shankar death investigation

തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് Read more

  പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച: അധ്യാപകരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; കോടതി നിരീക്ഷണങ്ങൾ ശ്രദ്ധേയം
പെരുമ്പാവൂരിൽ സ്വന്തം വീട്ടിൽ മോഷണമെന്ന വ്യാജ പരാതി; യുവാവ് പിടിയിൽ
false theft complaint Perumbavoor

പെരുമ്പാവൂരിൽ സ്വന്തം വീട്ടിൽ നിന്ന് പണവും മറ്റും മോഷണം പോയെന്ന വ്യാജ പരാതി Read more

കായംകുളം എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ; അറസ്റ്റ് രേഖപ്പെടുത്തിയില്ല
Kerala MLA son ganja

കായംകുളം എംഎൽഎ യു. പ്രതിഭയുടെ മകൻ കനിവ് (21) 90 ഗ്രാം കഞ്ചാവുമായി Read more

പോക്സോ കേസിൽ 83 കാരന് 53.5 വർഷം കഠിന തടവ്; പിഴയായി 1.6 ലക്ഷം രൂപയും
POCSO case Kerala

കോട്ടയം സ്വദേശിയായ 83 വയസ്സുകാരന് പോക്സോ കേസിൽ 53.5 വർഷം കഠിന തടവ് Read more

സൈബര്‍ തട്ടിപ്പ്: യുവമോര്‍ച്ച നേതാവിന്റെ കൂട്ടാളികളും പിടിയില്‍; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
Cyber fraud BJP Yuva Morcha

സൈബര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് ലിങ്കണ്‍ ബിശ്വാസിന്റെ കൂട്ടാളികളും പിടിയിലായതായി സൂചന. Read more

Leave a Comment