Headlines

Education, Kerala News, Viral

എംജി യൂണിവേഴ്സിറ്റിക്കെതിരെ വിദ്യാർത്ഥികൾ

എംജി യൂണിവേഴ്സിറ്റി ഉത്തരവാദിത്തമില്ലായ്മ വിദ്യാർത്ഥികൾ

എംജി യൂണിവേഴ്സിറ്റിയുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുകയാണ് എംബിഎ വിദ്യാർത്ഥികൾ.2019-2021 ബാച്ച് വിദ്യാർത്ഥികൾ ആണ് ഇവർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലേക്കാണ് എംജി യൂണിവേഴ്സിറ്റി പോകുന്നത് എന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രധാനമായും ഇവർ നേരിടുന്ന പ്രശ്നങ്ങൾ എന്തെന്നാൽ ഒന്നാമതായി ഇവരുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.2019 നവംബർ ഡിസംബർ കാലയളവിൽ കഴിഞ്ഞ പരീക്ഷയാണിത്. വാലുവേഷൻ അടക്കം കഴിഞ്ഞിരിക്കുന്ന ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. ഇനി റിസൾട്ട് പ്രസിദ്ധീകരിച്ച്  കഴിഞ്ഞാൽ അതിൽ ഒരു സപ്ലി കിട്ടി അതെഴുതി വരുമ്പോഴേക്കും രണ്ടു വർഷത്തെ കോഴ്സ് നാലുവർഷംകൊണ്ട് എങ്കിലും തീരുമോ എന്നും വിദ്യാർഥികൾക്ക് ആശങ്കയുണ്ട്.

അത് പോലെ എംജി യൂണിവേഴ്സിറ്റിയുടെ അണ്ടറിൽ ഉള്ള പിജി കോഴ്സ് എന്ന നിലയിലുള്ള യാതൊരു പരിഗണനയും എംബിഎ സ്റ്റുഡൻസിന് ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

മൂന്നാം സെമസ്റ്ററിന്റെയും നാലാം സെമസ്റ്ററിന്റെയും എക്സാമിനെ കുറിച്ച് യാതൊരു നോട്ടിഫിക്കേഷനും യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. എന്നാണ് നിങ്ങൾ ഈ പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നത് എന്നുൾപ്പെടെ നിരവധി ചോദ്യങ്ങളാണ് വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയോട്‌ ചോദിക്കുന്നത്.

ഇൻറർവ്യൂ അറ്റൻഡ് ചെയ്തും മറ്റും തങ്ങൾ നേടിയ ജോലി പോലും കമ്പനികൾ നൽകാൻ തയ്യാറാവുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. ഒന്നാം സെമസ്റ്റർ റിസൾട്ട് പോലുമില്ലാതെ എങ്ങനെ നിങ്ങൾക്ക് ജോലി നൽകുമെന്നാണ് കമ്പനികൾ ചോദിക്കുന്ന ചോദ്യം എന്ന് വിദ്യാർത്ഥികൾ ഓർമിപ്പിക്കുന്നു.

ലോണെടുത്ത് പഠിക്കുന്ന പലരുടെയും കാര്യം വളരെ കഷ്ടമാണ് എന്ന് വിദ്യാർഥികൾ ഓർമിപ്പിക്കുന്നു. 2021 മാർച്ചിൽ അവസാനിക്കേണ്ട കോഴ്സ് ജൂലായ് ആയിട്ടും ഒന്നാം സെമസ്റ്റർ റിസൾട്ട് പോലും വന്നിട്ടില്ല. ലോൺ അടവുകളിലും കാര്യങ്ങളിലും യാതൊരു ഇളവുകളും ലഭിക്കുന്നില്ല.

മെയിൽ അയച്ചും മെസ്സേജ് ചെയ്തും നേരിട്ടും തങ്ങൾ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു തരത്തിലുള്ള മറുപടിയും അവരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ലെന്നും വിദ്യാർഥികൾ പറയുന്നു. എംജി യൂണിവേഴ്സിറ്റി പ്രതികരിക്കുന്നത് വരെ എങ്കിലും ഞങ്ങളെ സപ്പോർട്ട് ചെയ്യണം എന്ന് വിദ്യാർഥികൾ വീഡിയോ കാണുന്ന ഓരോരുത്തരോടും അഭ്യർത്ഥിക്കുകയാണ്.

Story Highlights: MBA students protest against MG University’s irresponsibility.

More Headlines

കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് ശേഷം കീഴടങ്ങി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം
ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരിശീലകൻ അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിലായി; 15 വയസ്സുകാരിയെ പീഡിപ്പിച്ചു
പള്ളുരുത്തി സ്വദേശി ആദം ജോ ആൻറണിയെ കാണാതായ കേസ്: 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പുതിയ പരാതി; സെക്സ് മാഫിയ ബന്ധം ആരോപിച്ച് ബന്ധു
കേരളത്തിലെ സ്വർണ്ണ-വെള്ളി വിലകളിൽ നേരിയ ഇടിവ്

Related posts