മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസർമാരുടെ അസാധാരണമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇരുപതോളം സിപിഒമാർ കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നൽകിയിരിക്കുന്നു. മട്ടന്നൂർ സ്റ്റേഷനിൽ തുടർന്നും ജോലി ചെയ്യാൻ കഴിയില്ലെന്നാണ് അവരുടെ പരാതി.
കഴിഞ്ഞ വെള്ളിയാഴ്ച പോളിടെക്നിക് കോളജ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശിയിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി മട്ടന്നൂർ ലേഖകനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടുപോയി വാഹനത്തിൽ വച്ച് ക്രൂരമായി മർദിച്ചുവെന്ന് പരാതി ഉയർന്നു. ഈ സംഭവത്തിൽ പ്രാദേശിക നേതൃത്വം ഇടപെട്ടതിനെ തുടർന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂർ സിറ്റി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി.
ഈ നടപടിക്ക് പിന്നാലെയാണ് മറ്റ് സിപിഒമാർ കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നൽകിയത്. ആത്മാർഥമായി ജോലി ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് കഠിനമായ മാനസിക സമ്മർദ്ദം ഉണ്ടാക്കിയതായും, സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കപ്പെടുന്നതായും അവർ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിൽ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ തുടർന്നും ജോലി ചെയ്യാൻ സാധ്യമല്ലെന്നും, ജില്ലയിലെ മറ്റേതെങ്കിലും സ്റ്റേഷനിലേക്ക് മാറ്റി നിയമിക്കണമെന്നുമാണ് അവരുടെ ആവശ്യം. നിലവിൽ നാലുപേരുടെ അപേക്ഷ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Story Highlights: Civil Police Officers in Mattannur police station submit mass transfer applications following controversy