തിരുവനന്തപുരം ബാലരാമപുരത്ത് എക്സൈസ് വകുപ്പ് നടത്തിയ വൻ ലഹരി വേട്ടയിൽ ഭീമമായ അളവിൽ പുകയില ഉൽപ്പന്നങ്ങളും വൻ തുക പണവും പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് ഈ നടപടി സ്വീകരിച്ചത്. 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ശനിയാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു എക്സൈസിൻ്റെ നടപടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. റാഫി (25), ഷാഹിത് (22) എന്നിവരാണ് പിടിയിലായത്.
പിടിച്ചെടുത്ത ലഹരി ഉൽപ്പന്നങ്ങൾ പെരുമ്പാവൂരിൽ നിന്നും കൊണ്ടുവന്നതാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. കേസിന്റെ അന്വേഷണം തുടരുകയാണ്.
Story Highlights: Excise department seizes 1300 kg tobacco products and Rs 5 lakh in major raid at Balaramapuram, Thiruvananthapuram