മാസപ്പടി കേസ്: കുറ്റപത്ര പരിശോധന ഇന്ന്

Masappadi Case

കൊച്ചി◾: മാസപ്പടി കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ആരംഭിക്കും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ ഉടമ ശശിധരൻ കർത്ത തുടങ്ങിയവർക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രോസിക്യൂഷൻ അനുമതി ലഭിച്ചതിനാൽ വീണ വിജയന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കാമെന്നാണ് സൂചന. വിചാരണ നടപടികൾക്ക് തൊട്ടുമുമ്പ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തണമെന്നാണ് നിയമം. വീണ അടക്കമുള്ള പ്രതികൾക്ക് എസ്എഫ്ഐഒ ഉടൻ സമൻസ് അയയ്ക്കും. കേസിൽ എസ്എഫ്ഐഒ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് തന്നെ തയ്യാറായിരുന്നുവെന്നാണ് വിവരം.

ഡൽഹി ഹൈക്കോടതിയിൽ കേസ് നടക്കുന്ന സമയത്ത് തന്നെ പ്രോസിക്യൂഷൻ അനുമതിക്കായി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് എസ്എഫ്ഐഒ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അനുമതി നൽകുകയും ഡൽഹി ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളുകയും ചെയ്തതോടെ നടപടികൾ വേഗത്തിലാക്കി. ഷെഡ്യൂൾഡ് ഒഫൻസ് വന്നതോടെ രജിസ്റ്റർ ചെയ്ത കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചു.

  മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്

എസ്എഫ്ഐഒയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഇഡിയും വൈകാതെ സമൻസ് അയച്ച് വിളിച്ചുവരുത്തും. എസ്എഫ്ഐഒ കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കേസിലെ സുപ്രധാന വഴിത്തിരിവായി കുറ്റപത്ര പരിശോധന മാറുമെന്നാണ് വിലയിരുത്തൽ.

Story Highlights: The SFIO will begin scrutiny of the chargesheet in the ‘Masappadi’ case today at the Ernakulam Sessions Court.

Related Posts
വീണ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രം: സിപിഐഎം പ്രതിരോധം തുടരുന്നു
Veena Vijayan SFIO Chargesheet

മാസപ്പടി കേസിൽ വീണ വിജയനെതിരെ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയുടെ Read more

മാസപ്പടി വിവാദം: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ
Masappadi Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ദേശീയതലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നതാണെന്ന് Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

വീണാ വിജയൻ വിഷയം സിപിഐഎം ചർച്ച ചെയ്യണം: ഷോൺ ജോർജ്
Veena Vijayan SFI Row

വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ നടപടി സിപിഐഎം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണമെന്ന് ബിജെപി Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
monthly payment controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പിന്തുണയുമായി സിപിഐഎം Read more

വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവ്
Veena Vijayan case

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി പി രാജീവ് Read more

  വീണ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രം: സിപിഐഎം പ്രതിരോധം തുടരുന്നു
മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ
Masappadi Case

മാസപ്പടി കേസിൽ സിപിഐഎം നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ ആക്രമിക്കാനാണ് ഈ നടപടിയെന്ന് എം Read more

മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more