മാരുതി സുസുക്കി ഇന്ത്യയുടെ പാസഞ്ചർ കാർ ഉൽപ്പാദനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2023 ഒക്ടോബറിൽ 1,06,190 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ കഴിഞ്ഞ മാസം പാസഞ്ചർ കാർ ഉൽപ്പാദനം 89,174 യൂണിറ്റായി കുറഞ്ഞു. ഇത് 16% കുറവാണെന്ന് കമ്പനി അറിയിച്ചു. എന്നാൽ, യൂട്ടിലിറ്റി വാഹനങ്ങളുടെ ഉൽപാദനം 33.18% വർധിച്ച് 72,339 യൂണിറ്റായി.
ബ്രെസ്സ, എർട്ടിഗ, ഫ്രോങ്ക്സ്, ജിംനി, XL6 തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉൽപാദനത്തിലാണ് വർധനവ് രേഖപ്പെടുത്തിയത്. അതേസമയം, ആൾട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടുന്ന മിനി കാറുകളുടെ ഉൽപാദനം 14,073 യൂണിറ്റിൽ നിന്ന് 12,787 യൂണിറ്റായി കുറഞ്ഞു. കോംപാക്റ്റ് കാറുകളായ ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗൺആർ എന്നിവയുടെ ഉൽപാദനവും 90,783 യൂണിറ്റിൽ നിന്ന് 75,007 യൂണിറ്റായി കുറഞ്ഞു.
മിഡ്-സൈസ് സെഡാൻ സിയാസിൻ്റെ ഉൽപ്പാദനം 1,334 യൂണിറ്റിൽ നിന്ന് 1,380 യൂണിറ്റായി നേരിയ വർധനവ് രേഖപ്പെടുത്തി. മൊത്തം യാത്രാ വാഹന ഉൽപ്പാദനം 1,73,230 യൂണിറ്റിൽ നിന്ന് 1,73,662 യൂണിറ്റിലേക്ക് ഉയർന്നു. പാസഞ്ചർ വാഹനങ്ങളും ചെറു വാണിജ്യ വാഹനങ്ങളും ഉൾപ്പെടെയുള്ള മൊത്തം വാഹന ഉൽപ്പാദനം 1,76,437 യൂണിറ്റിൽ നിന്ന് 1,77,312 യൂണിറ്റായി വർധിച്ചതായി കമ്പനി വ്യക്തമാക്കി.
Story Highlights: Maruti Suzuki cuts passenger car production by 16% while increasing utility vehicle production by 33%.