ബേസിൽ ജോസഫിന്റെ ‘മരണ മാസ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നിവ ലേഖകൻ

Marana Mass

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘മരണ മാസ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബേസിൽ ജോസഫ് ആണ് നായകൻ. പൂർണ്ണമായും ഒരു കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു. സിജു സണ്ണി കഥ രചിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ‘കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്’, ‘കള’, ‘വഴക്ക്’, ‘അദൃശ്യജാലകങ്ങൾ’ എന്നിവക്ക് ശേഷം ടോവിനോ തോമസ് നിർമ്മാതാവായി എത്തുന്ന ചിത്രം കൂടിയാണ് ‘മരണ മാസ്സ്’. ചിത്രത്തിൽ ബേസിൽ ജോസഫ് വളരെ രസകരവും സ്റ്റൈലിഷുമായ ഒരു ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. നീരജ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

  ഉണ്ണി മുകുന്ദനെതിരായ കേസിൽ വഴിത്തിരിവ്; മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ്

ജയ് ഉണ്ണിത്താൻ സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. വിനായക് ശശികുമാർ ആണ് ഗാനരചന. മാനവ് സുരേഷ് പ്രൊഡക്ഷൻ ഡിസൈനും മഷർ ഹംസ വസ്ത്രാലങ്കാരവും ആർ ജി വയനാടൻ മേക്കപ്പും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും മിക്സിങ്ങും നിർവഹിക്കുന്നു. എഗ്ഗ് വൈറ്റ് വിഎഫ്എക്സാണ് വിഎഫ്എക്സ്.

ജോയ്നർ തോമസ് ഡിഐയും എൽദോ സെൽവരാജ് പ്രൊഡക്ഷൻ കൺട്രോളറും കലൈ കിങ്സൺ സംഘട്ടനവും ബിനു നാരായൺ കോ-ഡയറക്ടറും ഉമേഷ് രാധാകൃഷ്ണൻ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ഹരികൃഷ്ണൻ സ്റ്റിൽസും സർക്കാസനം ഡിസൈൻസും ടോവിനോ തോമസ് പ്രൊഡക്ഷൻസും ഐക്കൺ സിനിമാസും വിതരണവും നിർവഹിക്കുന്നു. വൈശാഖ് സി വടക്കേവീടും ജിനു അനിൽകുമാറുമാണ് പിആർഒ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം വൈകാതെ തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഗോകുൽനാഥ് ജി ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Story Highlights: Basil Joseph stars in the upcoming comedy entertainer “Marana Mass,” produced by Tovino Thomas Productions, Raphael Projects, and Worldwide Films.

  കമൽഹാസനും മോഹൻലാലും വിസ്മയിപ്പിക്കുന്ന നടൻമാർ: രവി കെ ചന്ദ്രൻ
Related Posts
സ്വപ്നം കാണുന്നവരെ ജീവിതം സർപ്രൈസ് ചെയ്യും; ബേസിൽ ജോസഫ്
Kerala University Kalolsavam

കൊല്ലത്ത് നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്. സ്വപ്നങ്ങൾ Read more

ലൂക്കിനെപ്പോലുള്ളവരെ നമ്മുക്ക് ചുറ്റും കാണാം; അവരെ ഗൗരവമായി കാണാറില്ലെന്ന് ബേസിൽ ജോസഫ്
Maranmass movie

ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്. ചിത്രത്തിൽ പി.പി. Read more

മരണമാസ്സ്: പ്രേക്ഷക ഹൃദയം കീഴടക്കി ബേസിലിന്റെ ലൂക്ക്
Marana Mass

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മരണമാസ്സ്. ബേസിൽ ജോസഫ്, Read more

ട്രാൻസ്ജെൻഡർ കഥാപാത്രത്തെച്ചൊല്ലി ‘മരണമാസ്സ്’ സൗദിയിലും കുവൈറ്റിലും നിരോധിച്ചു
Maranamaas ban

ബേസിൽ ജോസഫ് നായകനായ 'മരണമാസ്സ്' എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. ചിത്രത്തിൽ Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

മരണമാസ്സ് ട്രെയിലർ പുറത്തിറങ്ങി; കോമഡിയും സസ്പെൻസും ആക്ഷനും ഒരുമിച്ച്
Maranamass Trailer

ബേസിൽ ജോസഫിന്റെ വിഷു റിലീസായ 'മരണമാസ്സി'ന്റെ ട്രെയിലർ പുറത്തിറങ്ങി. കോമഡി, സസ്പെൻസ്, ആക്ഷൻ Read more

പൊന്മാനിലെ വഞ്ചിതുഴച്ചിൽ രംഗം; മരണഭയത്തിൽ തുഴഞ്ഞുവെന്ന് ബേസിൽ ജോസഫ്
Basil Joseph

കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൽ ചിത്രീകരിച്ച പൊന്മാൻ സിനിമയിലെ തന്റെ അനുഭവങ്ങൾ ബേസിൽ ജോസഫ് Read more

ധ്യാൻ ശ്രീനിവാസന്റെ ‘ഇഴഞ്ഞുള്ള’ ചുവടുവയ്പ്പ്; ബേസിൽ യൂണിവേഴ്സിൽ പുതിയ അംഗം
Dhyan Srinivasan

ഒരു ഉദ്ഘാടന ചടങ്ങിൽ നാട മുറിക്കാനെത്തിയ ധ്യാൻ ശ്രീനിവാസൻ നാടയ്ക്ക് അടിയിലൂടെ ഇഴയാൻ Read more

ബേസിൽ ജോസഫ് അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നു
Basil Joseph

മലയാള സിനിമയിലെ പ്രമുഖ നടനും സംവിധായകനുമായ ബേസിൽ ജോസഫ് അഭിനയത്തിൽ നിന്ന് ഇടവേള Read more

Leave a Comment