ഛത്തീസ്‌ഗഡിൽ പൊലീസ് ചാരനെന്ന് ആരോപിച്ച് 16കാരനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

Anjana

Maoist killing in Chhattisgarh

ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ ദാരുണമായ സംഭവം അരങ്ങേറി. പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ച് 16 വയസ്സുകാരനായ സൊയ്യം ശങ്കർ എന്ന ബാലനെ മാവോയിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി. പ്വാർതി ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രി 8-9 മണിയോടെയായിരുന്നു കൊലപാതകം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ദന്തേവാഡയിൽ നിന്നും എത്തിയതായിരുന്നു കുട്ടി.

പ്വാർതി ഗ്രാമം മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. പീപ്പിൾസ് ലിബറേഷൻ ഗറില്ല സൈന്യം (പിഎൽജിഎ) മേധാവി ബർസെ ദേവ, സൗത്ത് ബസ്തറിലെ മാവോയിസ്റ്റ് കമ്മാൻഡർ ഇൻ ചീഫ് മാധ്വി ഹിഡ്‌ന എന്നിവരുടെ ജന്മനാടാണിത്. ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഒരു പൊലീസ് ക്യാംപ് സ്ഥാപിച്ചതിനെ തുടർന്ന് പിഎൽജിഎ സംഘം കൂടുതൽ വനത്തിനുള്ളിലേക്ക് പിൻവാങ്ങിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാവോയിസ്റ്റ് സ്വാധീന മേഖലയിൽ പൊലീസ് നിരീക്ഷണം കർശനമായതോടെയാണ് ചാരന്മാർക്കെതിരെ മാവോയിസ്റ്റുകളുടെ ആക്രമണം വർധിച്ചത്. സുക്മ ജില്ലയിൽ മാത്രം 12 ഓളം സാധാരണക്കാർ മാവോയിസ്റ്റ് ആക്രമണത്തിൽ മരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. തെകുലഗുദേം എന്ന സ്ഥലത്ത് മാവോയിസ്റ്റ് ഏറ്റുമുട്ടലുകൾ പതിവായി നടക്കുന്നുണ്ട്. 2021 ഏപ്രിലിൽ 23 ജവാന്മാർ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചതും ഇതേ വനത്തിനുള്ളിലായിരുന്നു.

Story Highlights: Maoists kill 16-year-old boy for allegedly being police informer in Chhattisgarh’s Sukma district

Leave a Comment