സ്പാനിഷ് പരിശീലകൻ മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനാകുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മൂന്നു വർഷത്തേക്കാണ് മാർക്കസിന്റെ നിയമനം. നിലവിൽ ഐഎസ്എല്ലിൽ എഫ്സി ഗോവയുടെ പരിശീലകനായി പ്രവർത്തിക്കുന്ന മാർക്കസ്, ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് ഇന്ത്യൻ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്.
മുൻപ് ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, മാർക്കസ് എഫ്സി ഗോവയുടെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെയാണ് ഇന്ത്യൻ ടീമിന്റെ പരിശീലക ചുമതലയും നിർവഹിക്കുക.
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വികസനത്തിന് ഈ നിയമനം വഴിവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.