മാന്നാർ കല കൊലപാതകം: പൊലീസ് കണ്ടെത്തൽ തള്ളി മകൻ; അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പ്

നിവ ലേഖകൻ

Updated on:

മാന്നാറിലെ കലയുടെ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. കലയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന പൊലീസ് കണ്ടെത്തൽ മകന് ഉൾക്കൊള്ളാനാകുന്നില്ല. അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും മകൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമ്മയെ തിരികെ കൊണ്ടുവരുമെന്നും പേടിക്കേണ്ടെന്ന് അച്ഛൻ പറഞ്ഞതായും മകൻ പറഞ്ഞു. പൊലീസ് പരിശോധനയിൽ എന്തു കണ്ടെത്തിയെന്നും മകൻ ചോദ്യമുയർത്തി. 15 വർഷമായി അമ്മ എവിടെയോ ജീവനോടെയുണ്ടെന്ന മകന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് കല കൊല്ലപ്പെട്ടെന്നും കൊന്നത് ഭർത്താവാണെന്നും ഇന്നലെ പൊലീസ് കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തിൽ താൻ തൃപ്തനല്ലെന്നും ഇന്നലത്തെ പരിശോധനയിൽ പ്രധാനപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും മകൻ ആരോപിച്ചു. അമ്മ ജീവിച്ചിരിപ്പുണ്ടെന്നത് കേവലം സൂചനയല്ലെന്നും തനിക്ക് ഉറപ്പാണെന്നും അമ്മയെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് പൂർണമായി ആത്മവിശ്വാസമുണ്ടെന്നും മകൻ പറഞ്ഞു. അച്ഛന് യാതൊരു ടെൻഷനുമില്ലെന്നും എസ്പിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും മകൻ ആരോപിച്ചു.

ഇന്നലെയാണ് സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തിയത്. 15 വർഷങ്ങൾക്ക് മുൻപ് ഒരു യുവതിയെ കാണാതായ കേസിൽ സത്യങ്ങൾ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന 26 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു ഉള്ളടക്കം.

  ബിജു ജോസഫ് കൊലപാതകം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ

കൊലപ്പെടുത്തിയ രീതിയും, പങ്കുള്ളവരുടെ പേരുകളും ഉൾപ്പടെ വിശദമായി കത്തിൽ ഉണ്ടായിരുന്നു. തുടർന്ന് അതീവ രഹസ്യമായി അമ്പലപ്പുഴ പൊലീസിനെ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

Related Posts
ബിജു ജോസഫ് കൊലപാതകം: ഒന്നാം പ്രതിയുടെ ഭാര്യയും കുടുങ്ങും
Biju Joseph Murder

ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ജോമോന്റെ ഭാര്യ ഗ്രേസിയെയും Read more

നെന്മാറ ഇരട്ടക്കൊലപാതകം: 58 ദിവസത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചു
Nenmara Double Murder

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ 58 ദിവസങ്ങൾക്കുശേഷം കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ Read more

  52 കിലോ കഞ്ചാവുമായി പിടിയിൽ: പ്രതികൾക്ക് 15 വർഷം തടവ്
വിതുരയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് അമ്മയെ മകനും കാമുകിയും ചേർന്ന് മർദ്ദിച്ചു
drug abuse assault

വിതുരയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് അമ്മയെ മകനും കാമുകിയും ചേർന്ന് മർദ്ദിച്ചു. Read more

ബിജു ജോസഫ് കൊലപാതകം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ
Biju Joseph Murder

കലയന്താനിയിൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക Read more

ഷഹബാസ് കൊലപാതകം: മുതിർന്നവരുടെ പങ്കാളിത്തം സംബന്ധിച്ച് കുടുംബം വീണ്ടും ആരോപണം ഉന്നയിച്ചു
Shahbaz Murder

താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവരുടെ പങ്കാളിത്തം സംബന്ധിച്ച് Read more

ഈങ്ങാപ്പുഴ കൊലപാതകം: ഷിബിലയുടെ മരണകാരണം കഴുത്തിലെ മുറിവുകൾ
Shibila Murder

ഈങ്ങാപ്പുഴയിൽ യുവതി കൊല്ലപ്പെട്ട കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിലേറ്റ മുറിവുകളാണ് മരണകാരണമെന്ന് Read more

മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടിക്കൊന്നു; പെരുമ്പാവൂരിൽ ഞെട്ടിക്കുന്ന സംഭവം
Perumbavoor Murder

പെരുമ്പാവൂരിൽ മദ്യലഹരിയിലായ മകൻ അച്ഛനെ ചവിട്ടിക്കൊന്നു. ജോണി എന്നയാളാണ് മരിച്ചത്. മകൻ മെൽജോയെ Read more

  എറണാകുളത്ത് ലഹരിസംഘത്തിന്റെ പൊലീസ് ആക്രമണം; യുവതി അറസ്റ്റിൽ
ഷഹബാസ് കൊലപാതകം: പ്രതികളെ പരീക്ഷയെഴുതിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയിൽ
Shahbas Murder Case

താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ Read more

കാമുകിയുടെ മാലയ്ക്കായി പിതാവിന്റെ കാർ പണയം വെച്ചെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി
Venjaramoodu Murder

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാൻ പിതാവിന്റെ കാർ പണയം വെച്ചത് കാമുകിയുടെ സ്വർണമാല Read more

വെഞ്ഞാറമൂട് കൊലക്കേസ്: പ്രതിയുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു
Venjaramoodu Murder

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ വക്കാലത്ത് അഡ്വ. ഉവൈസ് ഖാൻ ഒഴിഞ്ഞു. കെപിസിസിയുടെ Read more